Sub Lead

ഗോധ്രയും ഹലാല്‍ ജിഹാദും ഫലിച്ചില്ല; സി ടി രവിയുടെ 19 വര്‍ഷത്തെ കുത്തക ചിക്ക്മംഗ്ലൂരില്‍ അവസാനിച്ചു

നേരത്തെ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിക്ക്മംഗളൂരു.

ഗോധ്രയും ഹലാല്‍ ജിഹാദും ഫലിച്ചില്ല; സി ടി രവിയുടെ 19 വര്‍ഷത്തെ കുത്തക ചിക്ക്മംഗ്ലൂരില്‍ അവസാനിച്ചു
X

ബെംഗളൂരു: ബിജെപിയുടെ കുത്തകയായ പല സീറ്റുകളും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായത് ചിക്ക്മംഗളൂര്‍ സീറ്റാണ്. 2004 മുതല്‍ ചിക്ക്മംഗളൂരിന്റെ ഭരണം സി ടി രവിയെന്ന് ബിജെപി നേതാവിന്റെ കൈയിലായിരുന്നു. 19 വര്‍ഷമാണ് രവി ഈ മണ്ഡലം ഭരിച്ചത്. ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട തമ്മയ്യയാണ് ബിജെപി കോട്ട തകര്‍ത്തത്. 10,000ത്തോളം വോട്ടിന്റെ കുറവിലാണ് രവിയുടെ തോല്‍വി. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയ ഒരു തോല്‍വി കൂടിയാണിത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന രവി വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയ നേതാവാണ്. മുസ് ലിങ്ങള്‍ക്കെതിരായി ഇയാള്‍ നിരവധി വിവാദ പ്രസ്താനവകള്‍ നടത്തിയിരുന്നു. ഇതില്‍ ഏറെ വിവാദമായത് പൗരത്വ പ്രക്ഷോപ കാലത്ത് ഗോധ്ര ആവര്‍ത്തിക്കുമെന്ന പരാമര്‍ശമായിരുന്നു. കൂടാതെ ഹലാല്‍ സങ്കല്‍പ്പം ഇക്കോണമിക് ജിഹാദാണെന്നും രവി പ്രസ്താവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് രവി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് കോണ്‍ഗ്രസ് സീറ്റ് സ്വന്തമാക്കുകയായിരുന്നു.

നേരത്തെ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിക്ക്മംഗളൂരു. 1978-ലെ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിച്ചതോടെ ചിക്കമംഗളൂരു ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധനേടി. 1989 മുതല്‍ കോണ്‍ഗ്രസ് നേതാവായ സഗീര്‍ അഹമ്മദായിരുന്നു ചിക്കമംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1999 വരെ കോണ്‍ഗ്രസിനൊപ്പംനിന്ന മണ്ഡലം പിന്നീട് സി.ടി.രവിയിലൂടെ ബി.ജെ.പി. പിടിച്ചെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it