- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുമൂല്യമുള്ള സ്വര്‍ണ്ണം ഉരുക്കുന്നത് വിലക്കി സുപ്രിം കോടതി
ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും സംബന്ധിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉരുക്കുന്നതിന് വിലക്കുമായി സുപ്രിംകോടതി. ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും സംബന്ധിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ ആഭരണങ്ങള്‍ ഉള്‍പ്പടെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാന്‍ സുപ്രിം കോടതി നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറല്‍ കോടതിക്ക് കൈമാറി. എന്നാല്‍ കണക്കെടുപ്പിന്റെ സമയത്ത് പുരാവസ്തുക്കളും, ആഭരണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുയെന്ന് കൊച്ചിന് രാജ കുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കൃഷ്ണന് വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
മുന്‍പ് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ കൊച്ചിന് ദേവസ്വം ഹാജരാക്കുന്നില്ലന്നും രാജകുടുംബം ആരോപിച്ചു. മുന്‍കാല റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലവില്‍ എത്ര നഷ്ടമുണ്ടായി എന്ന കാര്യം മനസിലാക്കാന്‍ സാധിക്കൂയെന്ന് ജസ്റ്റിസ് മാരായ എം ആര് ഷാ, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആഭരണങ്ങളും പുരാവസ്തുക്കളും സുരക്ഷിതമാണെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് പി വി ദിനേശ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് നേരത്തെ പുരാതന നെറ്റിപ്പട്ടം ഉരുക്കിയതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. നിലവിലെ സര്‍ക്കാറിന് ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം സംരക്ഷിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
എന്നാല്‍ ക്ഷേത്രങ്ങളിലെയും മറ്റും പുരാവസ്തു മൂല്യമുള്ള സ്വര്‍ണ്ണം ഉരുക്കരുതെന്ന നിയമം ഗുജറാത്തില്‍ ഉണ്ടെന്ന് ജസ്റ്റിസ് എം ആര് ഷാ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ക്ഷേത്രത്തിലെ പുരാതന മൂല്യമുള്ള സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഉരുക്കുന്നതിന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയത്.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT