Sub Lead

തുര്‍ക്കിയില്‍ വന്‍ സ്വര്‍ണ ഖനി കണ്ടെത്തി; 99 ടണ്‍ സ്വര്‍ണ നിക്ഷേപമെന്ന് വിദഗ്ധര്‍

സ്വര്‍ണശേഖരം 44,000 കോടി രൂപ വിലമതിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ വിലമതിക്കുന്നതാണ് ഖനി.

തുര്‍ക്കിയില്‍ വന്‍ സ്വര്‍ണ ഖനി കണ്ടെത്തി; 99 ടണ്‍ സ്വര്‍ണ നിക്ഷേപമെന്ന് വിദഗ്ധര്‍
X

അങ്കാറ: 99 ടണ്‍ സ്വര്‍ണം അടങ്ങിയ വന്‍ സ്വര്‍ണ ഖനി തുര്‍ക്കിയില്‍ കണ്ടെത്തി. ലോകമെമ്പാടും അതിന്റെ മൂല്യത്തെക്കുറിച്ചുള്ള ഊഹക്കച്ചവടങ്ങള്‍ ആരംഭിച്ചു. സ്വര്‍ണശേഖരം 44,000 കോടി രൂപ വിലമതിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ വിലമതിക്കുന്നതാണ് ഖനി.

മധ്യ പടിഞ്ഞാറന്‍ പ്രദേശമായ സൊഗൂട്ടില്‍ ഗുബെര്‍ട്ടാസ് എന്ന രാസവള കമ്പനിയാണ് സ്വര്‍ണ ഖനി കണ്ടെത്തിയതെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ സോഗൂട്ടിലാണ് നിക്ഷേപം കണ്ടെത്തിയത്.

സ്വര്‍ണഖനി കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നതോടെ തുര്‍ക്കിയിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബോര്‍സ ഇസ്താംബൂളിലെ ഗുബര്‍ട്ടാസിന്റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു. ആദ്യത്തെ എക്‌സ്ട്രാക്ഷന്‍ രണ്ട് വര്‍ഷമെടുക്കുമെന്നും ഇത് തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥ വര്‍ദ്ധിപ്പിക്കുമെന്നും പോറസ് വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it