Sub Lead

സ്വര്‍ണക്കടത്ത് കവര്‍ച്ചാകേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫിസില്‍ ഹാജരായി

സ്വര്‍ണക്കടത്ത് കവര്‍ച്ചാകേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫിസില്‍ ഹാജരായി
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുമ്പാകെ ഹാജരായി. അഭിഭാഷകനോടൊപ്പമാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയത്. ചോദ്യം ചെയ്യലിനെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം അമലയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അര്‍ജുന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമലയില്‍ നിന്ന് മൊഴിയെടുക്കും. നേരത്തേ, അര്‍ജുന്റെ വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്, സിം കാര്‍ഡ്, പെന്‍ഡ്രൈവ് തുടങ്ങിയവ ശേഖരിച്ചിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ സംബന്ധിച്ചും കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മൊബൈല്‍ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം അര്‍ജുന്‍ കസ്റ്റംസിനോട് പറഞ്ഞത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പുഴയിലെറിഞ്ഞെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ കുപ്പം പുഴയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. അര്‍ജുന്റെ ക്വട്ടേഷന്‍ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവരെ ഈയാഴ്ച തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണു സൂചന. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുമ്പോള്‍ നീട്ടി നല്‍കാന്‍ കസ്റ്റംസ് അപേക്ഷ നല്‍കും. അര്‍ജ്ജുന് സ്വര്‍ണക്കടത്തിലും കവര്‍ച്ചയിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും മറ്റും സഹായം ലഭിച്ചതിന്റെ തെളിവുകളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.

Gold smuggling case: Arjun Ayanki's wife appears at customs office


Next Story

RELATED STORIES

Share it