Sub Lead

സ്വര്‍ണ കള്ളക്കടത്ത് കേസ്: ഇഡി റിപോര്‍ട്ടോടെ മുഖ്യമന്ത്രിയുടെ നുണക്കഥകള്‍ പൊളിഞ്ഞു-എസ് ഡിപിഐ

സ്വര്‍ണ കള്ളക്കടത്ത് കേസ്: ഇഡി റിപോര്‍ട്ടോടെ മുഖ്യമന്ത്രിയുടെ നുണക്കഥകള്‍ പൊളിഞ്ഞു-എസ് ഡിപിഐ
X

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണകള്ളക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും സംഘത്തിനും അറിവുണ്ടായിരുന്നുവെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്നാ സുരേഷ് മൊഴി നല്‍കിയതായി എന്‍ഫോഴ്്‌സ്്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ടോടെ മുഖ്യമന്ത്രിയുടെ നുണക്കഥകള്‍ പൊളിഞ്ഞിരിക്കുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് ഒരു ബന്ധവുമില്ലെന്ന മുഖ്യന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നുണകള്‍ ചീട്ടുകൊട്ടാരം പോല തകര്‍ന്നിരിക്കുകയാണ്. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റു ചിലര്‍ക്കും കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്നയുടെ മൊഴി പിണറായി സര്‍ക്കാരിന്റെ ഓഫിസിനെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കൂടാതെ, ഇടതു സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളായ ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുടെ നിര്‍ണായക വിവരങ്ങളും ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 36 പ്രൊജക്റ്റുകളില്‍ 26 എണ്ണവും നല്‍കിയത് രണ്ടു കമ്പനികള്‍ക്കു മാത്രമാണെന്നും ടെണ്ടര്‍ തുറക്കുന്നതിനു മുമ്പു തന്നെ ഇവര്‍ക്ക് സ്വപ്നാ സുരേഷ് രഹസ്യവിവരങ്ങള്‍ നല്‍കിയെന്നുമുള്ള മൊഴി തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ഇഡിയുടെ റിപ്പോര്‍ട്ടോടെ അണിയറ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞരിക്കുകയാണ്. ഇനി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പില്‍ സത്യം വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.

Gold smuggling case: CM's lies shattered with ED report: SDPI

Next Story

RELATED STORIES

Share it