Sub Lead

സ്വര്‍ണക്കടത്ത്: എസ്ഡിപിഐ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു

സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടറിയേറ്റിലേക്ക് റാലി നടത്തി.

സ്വര്‍ണക്കടത്ത്: എസ്ഡിപിഐ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു
X

തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടറിയേറ്റിലേക്ക് റാലി നടത്തി. തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ എസ്ഡിപിഐ പിണറായി വിജയന്റെ കോലം കത്തിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദ്ദുസ്സലാം, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ജലീല്‍ കരമന, എസ്ഡിടിയു ജില്ലാ പ്രസിഡന്റ നിസാര്‍ സലീം, പാളയം ബാദുഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it