- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൂഗ്ള്‍ ഫലസ്തീനികളെ പിന്തുണയ്ക്കണം; സിഇഒയ്ക്ക് കത്തെഴുതി ഗൂഗ് ളിലെ ജൂത ജീവനക്കാര്‍
ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗഌലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇന്‍ ടെക് ആണ് സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്.
കാലഫോര്‍ണിയ: നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ കൊല്ലപ്പെട്ട ഗസയില്‍ ഇസ്രയേലിന്റെ മാരകമായ ബോംബാക്രമണം തുടരുന്നതിനിടെ ഫലസ്തീനികള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ടെക് ഭീമനായ ഗൂഗഌനോട് ആവശ്യപ്പെട്ട് സെര്‍ച്ച് എഞ്ചിനിലെ ജൂത ജീവനക്കാര്‍.
ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗഌലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇന്‍ ടെക് ആണ് സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്.
മേഖലയിലെ സൈനികമായ അധിനിവേശഹിംസകള്‍ ഫലസ്തീനികളെ തകര്‍ത്തിരിക്കുകയാണ്. ഇതിനെതിരേ ഗൂഗ്ള്‍ ജീവനക്കാര്‍ ഉയര്‍ത്തിയ അഭ്യര്‍ത്ഥനകള്‍ മാനിക്കണമെന്നും 250 പേര്‍ ഒപ്പുവച്ച കത്തില്‍ ആവശ്യപ്പെട്ടു.
സൈനിക അതിക്രമങ്ങള്‍ക്കിരയായ ഫലസ്തീനികള്‍ക്കുവേണ്ടിയുള്ള ധനസമാഹരണത്തെ പിന്തുണയ്ക്കണമെന്നും ഇസ്രായേലിന്റെ വംശഹത്യാ നടപടികളെ അനുകൂലിക്കുന്ന കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കുന്ന കാര്യം ആലോചിക്കണമെന്നു ആവശ്യവും ഇവര്‍ കത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇസ്രായേലിനും സയണിസത്തിനും എതിരേയുള്ള വിമര്‍ശനം സെമിറ്റിക്ക് വിരുദ്ധതയാണെന്ന നിര്‍വചനം തള്ളിക്കളയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.ഗൂഗഌലെ ഇസ്രായേല്‍ അനുകൂല ജൂതന്മാരുടെ കൂട്ടായ്മയാണ് ജ്യൂഗ്ലേഴ്‌സ് കമ്പനിക്കുള്ളില്‍ സയണിസ്റ്റ് അനുകൂല പ്രചാരണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഇതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം ജ്യൂയിഷ് ഡയസ്‌പോറ രൂപീകൃതമായത്.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT