- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബിൽ വാഗ്ദാനം നിറവേറ്റി ആപ്പ്; 25000 പേർക്ക് സർക്കാർ ജോലി
"തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും"
പഞ്ചാബ്: മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ ശനിയാഴ്ച വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ 25,000 തസ്തികകൾ നികത്താൻ അനുമതി നൽകി. തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
"തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും," അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മന്ത്രിസഭ ശനിയാഴ്ച ചേർന്ന യോഗത്തിൽ പത്ത് മന്ത്രിമാർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഡോ വിജയ് സിംഗ്ല പഞ്ചാബിലെ പരിഷ്‌കാരങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥിച്ചു.
പഞ്ചാബിലെ ദുഷിച്ച വ്യവസ്ഥിതിയിൽ അലോസരപ്പെട്ടാണ് ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തതെന്ന് ഗുർമീത് സിങ് പറഞ്ഞു. നമുക്ക് അഴിമതി പിഴുതെറിയേണ്ടിവരും. അരവിന്ദ് കേജരിവാൾ യുവാക്കളുടെ രാഷ്ട്രീയ വിശ്വാസം തിരികെ കൊണ്ടുവന്നുവെന്നും ഹർജോത് സിങ് ബെയ്ൻസ് പറഞ്ഞു, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിനായിരിക്കും തന്റെ മുൻഗണനയെന്ന് കുൽദീപ് സിങ് ധലിവാൾ പറഞ്ഞു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT