- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാരിന് വീണ്ടും തിരിച്ചടി; നിറ്റ ജലാറ്റിൻ ആക്രമണക്കേസിൽ യുഎപിഎ റദ്ദാക്കി കോടതി
രൂപേഷിനെതിരായ ആറ് യുഎപിഎ കേസുകൾ കോടതി തള്ളിയപ്പോൾ അതിനെതിരേ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ പോയി. അലൻ താഹ കേസിലും ഇതേ ഇരട്ടത്താപ്പ് നമ്മൾ കണ്ടതാണ്. 45 ഓളം കേസുകൾ പുനപരിശോധിക്കും എന്ന് ഇവർ വർഷങ്ങൾക്കു മുമ്പ് പറഞ്ഞതാണ്. ഇന്നുവരെ അത്തരത്തിൽ ഒരു പരിശോധന നടന്നിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
കൊച്ചി: ബഹുരാഷ്ട്ര കുത്തക കമ്പനിയായ നിറ്റ ജലാറ്റിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ കോർപറേറ്റ് ഓഫിസ് അടിച്ചു തകര്‍ത്ത കേസിൽ യുഎപിഎ വിചാരണക്കോടതി റദ്ദാക്കി. യുഎപിഎ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ അധികൃതര്‍ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കുറ്റാരോപിതർ നൽകിയ ഹരജിയിലാണ് കോടതി നടപടി.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയായ അരുൺ ബാലൻ, ചെറുവത്തൂർ തിമിരി സ്വദേശിയായ ശ്രീകാന്ത് പ്രഭാകരൻ, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോർജ്, കേളകം സ്വദേശി ജോസ്, കൊല്ലം സ്വദേശി രമണൻ എന്നിവർക്കെതിരേയുള്ള യുഎപിഎ വകുപ്പുകളാണ് വിചാരണക്കോടതിയായ എറണാകുളം ജില്ലാ ഫോർത്ത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്.
2014 നവംബർ 10 നായിരുന്നു ഒരു സംഘം മാവോവാദികൾ ഓഫിസ് അടിച്ചു തകർത്തത്. തൃശൂർ ജില്ലയിലെ കാതിക്കുടത്ത് കമ്പനിക്കെതിരേ കാലങ്ങളായി ജനകീയ സമരം നിലനിന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു മാവോവാദി ആക്രമണം. ഓഫിസും പരിസരത്തെ കാറും അടിച്ചു തകര്‍ത്ത ശേഷം ലഘുലേഖകള്‍ വിതറിയായിരുന്നു സംഘം രക്ഷപെട്ടിരുന്നത്. ഇതിന് ശേഷം കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റവും പോലിസ് ചുമത്തിയിരുന്നു.
തൃശൂരില്‍ കാതിക്കുടം ജനത നടത്തുന്ന നിറ്റാ ജലാറ്റിന്‍ വിരുദ്ധ സമരം അടിച്ചമര്‍ത്തപെടുകയാണെന്നും ഈ സാഹചര്യത്തിലാണ് സംഘടന സമരം സംഘടിപ്പിച്ചതെന്നും കാണിച്ച് ആക്രമണത്തിന് പിന്നാലെ സിപിഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി പത്രക്കുറിപ്പിറക്കിയിരുന്നു.
നിറ്റ ജലാറ്റിൻ കേസിൽ കുറ്റാരോപിതനായിരുന്ന ശ്രീകാന്ത് പറയുന്നതിങ്ങനെ;
"നിറ്റാ ജലാറ്റിൻ കേസിൽ യുഎപിഎ റദ്ദാക്കി എന്ന് പറയുന്നത് കേരള സർക്കാരിന് യുഎപിഎ വിഷയത്തിൽ കോടതി വഴി കിട്ടുന്ന ആദ്യത്തെ തിരിച്ചടിയല്ല. ഇതുപോലെ ഞാൻ ഉൾപ്പെടെ ഉള്ളവർക്ക് യുഎപിഎ ചുമത്തിയ പാലക്കാട് കെഎഫ്സി ആക്രമണക്കേസ് ഒരു വർഷം മുമ്പ് കോടതി തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ ആ കേസ് കപട ഇടതുപക്ഷ സർക്കാർ വീണ്ടും എടിഎസിനെക്കൊണ്ട് പുനരന്വേഷിക്കാൻ ഉത്തരവിടുകയും അന്വേഷണം നടക്കുകയുമാണ്.രൂപേഷിനെതിരായ ആറ് യുഎപിഎ കേസുകൾ കോടതി തള്ളിയപ്പോൾ അതിനെതിരേ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ പോയി. അലൻ താഹ കേസിലും ഇതേ ഇരട്ടത്താപ്പ് നമ്മൾ കണ്ടതാണ്. 45 ഓളം കേസുകൾ പുനപരിശോധിക്കും എന്ന് ഇവർ വർഷങ്ങൾക്കു മുമ്പ് പറഞ്ഞതാണ്. ഇന്നുവരെ അത്തരത്തിൽ ഒരു പരിശോധന നടന്നിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. നിരന്തരം കോടതികളിൽ തിരിച്ചടികൾ നേരിടുന്ന ഈ സാഹചര്യത്തിൽ ഇടതുപക്ഷം എന്ന് പറയുന്നവരുടെ, യുഎപിഎക്ക് എതിരാണെന്ന് പറയുകയും യാതൊരു മര്യാദ്ദയും ഇല്ലാതെ അത് നടപ്പിലാക്കുകയും ചെയ്യുന്നവരുടെ കാപട്യമാണ് പൊളിഞ്ഞു വീഴുന്നത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും എനിക്കടക്കം അഞ്ചിലധികം പൊതുപ്രവർത്തകർക്കെതിരേ പോസ്റ്റർ ഒട്ടിച്ചതിനു യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്. അടിയന്തിരമായി കേരളത്തിൽ ചുമത്തിയിട്ടുള്ള മുഴുവൻ യുഎപിഎ കേസുകളും പുനപരിശോധിക്കുകയും, അവ റദ്ദാക്കുകയും യുഎപിഎ നടപ്പിലാക്കില്ല എന്ന നിലപാട് സത്യസന്ധമായി കൈക്കൊള്ളാനും ഇടതുപക്ഷം എന്ന് പറയുന്നവർ തയ്യാറാകണം. ആർഎസ്എസിന്റെ ഹിന്ദു രാജ്യം ആസന്നമായിരിക്കുന്ന ഈ കാലത്തെങ്കിലും യുഎപിഎക്കെതിരേ ഐക്യപെട്ടാൻ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കേസിലെങ്കിലും ജനങ്ങളോട് പറയുന്ന വാക്കുകളിൽ അല്പമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ അപ്പീൽ പോകാതിരിക്കാനുള്ള മാന്യതയെങ്കിലും ഇരട്ട ചങ്കുണ്ടെന്നു പറയുന്ന പിണറായി സർക്കാർ കാണിക്കണം.
യുഎപിഎ ചുമത്തുന്നതിന് 14 ദിവസത്തിനകം പ്രോസിക്യൂഷന്‍ അനുമതി തേടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ യുഎപിഎ കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ മാസങ്ങളോളം കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് മാവോവാദി നേതാവ് രൂപേഷിനെതിരേ ചുമത്തിയ യുഎപിഎ കേസുകളിൽ ആറ് കേസുകളിലെ യുഎപിഎ ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജ്യദ്രോഹ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് നിറ്റാ ജലാറ്റിൻ കേസിലെ യുഎപിഎ വിചാരണക്കോടതി റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, യുഎപിഎ അനുസരിച്ച് പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി ലഭിക്കണം എന്നത് നിര്‍ദേശക സ്വഭാവം ഉള്ള വ്യവസ്ഥയാണെന്നും, അത് നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാണിച്ച് രൂപേഷിനെതിരായ മൂന്ന് യുഎപിഎ കേസുകളിൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ് കേരള സർക്കാർ. കശ്മീർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനം കൂടിയാണ് കേരളം.
RELATED STORIES
നവജാതശിശു മരിച്ച നിലയില്‍, ദുരൂഹത
28 Dec 2024 9:45 AM GMTഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി...
28 Dec 2024 9:33 AM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTതാനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി
28 Dec 2024 7:57 AM GMTനവീന്‍ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി ...
28 Dec 2024 7:42 AM GMTപെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:...
28 Dec 2024 7:29 AM GMT