- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബിഐയെ തടയാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല
കണ്ണൂര്‍: കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ തടയാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളുവെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളത് കൊണ്ടാണോ കേന്ദ്ര ഏജന്‍സിയെ വിലക്കിയതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് കണ്ണൂര്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തോ ഒളിച്ചുവയ്ക്കാനുള്ളത് കൊണ്ടാണ് അന്വേഷണ ഏജന്‍സിയെ മുഖ്യമന്ത്രി ഭയക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ സമീപിച്ച മുഖ്യമന്ത്രി അന്വേഷണം മുഖ്യമന്ത്രിയുടെ നേരെ തിരിഞ്ഞതോടെയാണ് കേന്ദ്ര ഏജന്‍സിയെ പഴിചാരിയും രാഷ്ട്രീയ പ്രേരിതമെന്നും പറഞ്ഞ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും.
സര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് വഴിവിട്ട് കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും നടപടിയെടുക്കുകയോ സംസ്ഥാന പോലിസിനെ കൊണ്ട് അന്വേഷണം നടത്താന്‍ പോലും തയ്യാറാകാത്തവര്‍ കേന്ദ്രം അന്വേഷിക്കുമ്പോള്‍ എന്തിനാണ് തടസ്സവാദം ഉന്നയിക്കുന്നത്. മയക്ക് മരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കുടുങ്ങിയപ്പോള്‍ പ്രതികരിക്കാതെ അനങ്ങാതിരുന്ന മുഖ്യമന്ത്രി മയക്ക് മരുന്ന് കച്ചവടത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് രാജ്യദ്രോഹ കുറ്റം, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ തട്ടിപ്പ് തുടങ്ങി ഒട്ടേറെ ക്രമവിരുദ്ധ ഇടപാടിനെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയപ്പോള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഭീരുത്വമാണ്. ഗുരുതരമായ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും ചെയ്തത് കൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നത്. ആരോപണങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് പൊതുജനം മനസ്സിലാക്കിയതോടെ ആരോപണം ഉന്നയിച്ചവരെ കേസില്‍ കുടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പി ടി തോമസ് എംഎല്‍എ, കെ എം ഷാജി എംഎല്‍എ, വി ഡി സതീശന്‍, താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചാലൊന്നും നിങ്ങളുടെ മേല്‍ വീണ കറ മാറില്ലെന്നും ചെന്നിത്തല പറഞ്ഞു.
Government's decision to block CBI is unfortunate: Ramesh Chennithala
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT