Sub Lead

ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ല, വിസിമാരുടെ വാദം നാളെ തന്നെ കേൾക്കും: ഗവർണർ

ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ല, വിസിമാരുടെ വാദം നാളെ തന്നെ കേൾക്കും: ഗവർണർ
X

ന്യൂഡൽഹി: കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്. മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it