Sub Lead

ഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി. സംസ്ഥാനത്തെ ഓരോ ഇഞ്ച് വഖ്ഫ് ഭൂമിയും സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഡെറാഡൂണിലെ ബിജെപി ആസ്ഥാനത്ത് വഖ്ഫ് ഭേദഗതി നിയമമവുമായി ബന്ധപ്പെട്ട് നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത് ധമി പറഞ്ഞു.

''സംസ്ഥാനത്തെ 5,700 വഖഫ് സ്വത്തുക്കളിലും സൂക്ഷ്മമായ അന്വേഷണം നടത്തും... പൂര്‍ണ്ണ പരിശോധനയ്ക്ക് ശേഷം രേഖകള്‍ അപ്‌ഡേറ്റ് ചെയ്യും. ഓരോ ഇഞ്ച് വഖ്ഫ് ഭൂമിയും പരിശോധിക്കും. ഇത് ആരുടെയും മതസ്വാതന്ത്ര്യത്തെ ബാധിക്കില്ല. പകരം, മുസ്‌ലിം സമുദായത്തിലെ അനാഥരായ കുട്ടികള്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, മറ്റ് ദരിദ്രര്‍ എന്നിവരെ ഇത് സഹായിക്കും''-ധമി വിശദീകരിച്ചു.

സംസ്ഥാനത്തെ വ്യാജ രേഖകള്‍ ചമച്ച് താമസിക്കുന്നവരെ കണ്ടെത്താന്‍ പോലിസ് നടപടികള്‍ സ്വീകരിക്കണമെന്നും ധമി ആവശ്യപ്പെട്ടു. '' ഇത്തരം കുടിയേറ്റക്കാര്‍ക്കെതിരെ'' കര്‍ശനമമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it