Sub Lead

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തില്‍ വീണു; രണ്ടു തൊഴിലാളികളുടെ കാലൊടിഞ്ഞു

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തില്‍ വീണു; രണ്ടു തൊഴിലാളികളുടെ കാലൊടിഞ്ഞു
X

വിഴിഞ്ഞം: ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തില്‍ വീണ് മൂന്നു തൊഴിലാളികള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ആഴാകുളം സ്വദേശി റജീബ്(42), ആമ്പല്‍ക്കുളം സ്വദേശി സിദ്ദീഖ്(45), വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി അലിയാര്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആമ്പല്‍ക്കുളത്ത് നവാസ് എന്നയാളുടെ നിര്‍മാണം നടക്കുന്ന വീട്ടില്‍ പാകുന്നതിനാണ് ഗ്രാനൈറ്റ് ഷീറ്റുകള്‍ എത്തിച്ചത്. വീട്ടിലേക്കുള്ള വഴി ചെറുതായതിനാല്‍ വലിയ ലോറിയില്‍നിന്നു മറ്റൊരു ചെറിയ വാഹനത്തിലേക്ക് ഗ്രാനൈറ്റ് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ഗ്രാനൈറ്റ് പാളികള്‍ തൊഴിലാളികളുടെ ദേഹത്ത് വീണത്. റജീബിന്റെ വലതുകാല്‍ ഒടിയുകയും സിദ്ദിഖിന്റെ ഇടതുകാല്‍ മുട്ടിനുമുകളില്‍വെച്ച് ഒടിയുകയും കാലിലെ എല്ല് പുറത്തേക്കു വരുകയുംചെയ്തു. അലിയാരുടെ വലതുകാലിലെ മുട്ടിനുതാഴെ ആഴത്തിലുള്ള മുറിവേറ്റു. വിഴിഞ്ഞം പോലീസും അഗ്‌നിരക്ഷാസേനയുടെയും കഠിന ശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ ഗ്രാനൈറ്റ് പാളികള്‍ക്ക് അടിയില്‍നിന്നു പുറത്തെടുത്തത്. ഇവരെ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it