Sub Lead

മുസ്‌ലിംകളെ ഖബറടക്കരുത്, ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ഒരു ഗ്രാമത്തില്‍ ലഭ്യമായ ശ്മശാനങ്ങളുടെയും ഖബര്‍സ്ഥാനുകളുടേയും വലിപ്പം അവിടെ താമസിക്കുന്ന സമുദായങ്ങളുടെ ജനസംഖ്യയനുസരിച്ച് ആയിരിക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

മുസ്‌ലിംകളെ ഖബറടക്കരുത്, ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്
X

ഉന്നാവോ: മുസ്‌ലിം സമുദായത്തിലുള്ളവര്‍ മരിച്ചാല്‍ ഖബറടക്കുന്നതിന് പകരം ദഹിപ്പിക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഇന്ത്യയില്‍ 20കോടി മുസ്‌ലിംകള്‍ ഉണ്ട്. ഇവരെ എല്ലാവരെയും ഖബറടക്കിയാല്‍ ഭൂമിയുടെ ലഭ്യത എത്രമാത്രമായിരിക്കും എന്നും സാക്ഷി മഹാരാജ് ചോദിച്ചു. ഒരു ഗ്രാമത്തില്‍ ലഭ്യമായ ശ്മശാനങ്ങളുടെയും ഖബര്‍സ്ഥാനുകളുടേയും വലിപ്പം അവിടെ താമസിക്കുന്ന സമുദായങ്ങളുടെ ജനസംഖ്യയനുസരിച്ച് ആയിരിക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മുസ്‌ലിംങ്ങള്‍ക്ക് ഗ്രാമങ്ങളില്‍ വലിയ ശ്മശാനങ്ങള്‍ ഉള്ളതിനാല്‍ ഹിന്ദുക്കള്‍ 'അനീതി' നേരിടുന്നുവെന്നും മുസ്‌ലിംകള്‍ക്കെതിരായ വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധനായ എംപി ആരോപിച്ചു. . ബാംഗര്‍മാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഞായറാഴ്ച നടന്ന 'നുകാഡ് സഭ' യിലാണ് ഉന്നാവോ എംപിയുടെ വിവാദ പരാമര്‍ശം.

'ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം ഉണ്ടെങ്കിലും ഖബര്‍സ്ഥാന്‍ വളരെ വലുതാണ്. നിങ്ങള്‍ (ഹിന്ദുക്കള്‍) നിങ്ങളുടെ മരിച്ചവരെ കൃഷിയിടങ്ങളിലോ ഗംഗയിലോ സംസ്‌കരിക്കുന്നു. ഇത് കടുത്ത അനീതിയാണെന്നും മഹാരാജ് പറഞ്ഞു. 'രാജ്യത്ത് 2.5 കോടി സന്ന്യാസിമാരുണ്ട്. നമ്മള്‍ അവര്‍ക്കു വേണ്ടി സമാധികള്‍ നിര്‍മ്മിച്ചു തുടങ്ങിയാല്‍ എത്രമാത്രം ഭൂമി വേണമെന്ന് ചിന്തിക്കണം. ഇന്ത്യയില്‍ 20 കോടി മുസ്‌ലിംകളുണ്ട്. ഇവരെയെല്ലാവരെയും ഖബറടക്കിയാല്‍ ഭൂമിയുടെ ലഭ്യത എത്രമാത്രമായിരിക്കും' സാക്ഷി മഹാരാജ് ചോദിച്ചു.

ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു സ്ഥിരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന എംപിയുടെ പുതിയ പ്രസ്താവന. ഖബറടക്കാന്‍ സ്ഥലം അനുവദിക്കരുതെന്നും എല്ലാ മതസ്ഥരും മൃതശരീരങ്ങള്‍ ദഹിപ്പിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ഇങ്ങനെ തുടര്‍ന്നാല്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വരുമെന്നാണ് എംപിയുടെ ന്യായീകരണം.ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗറിനെ ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന നിയോജകമണ്ഡലത്തിലെ പ്രചരണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ഇവിടെയെത്തുന്നുണ്ട്.

Next Story

RELATED STORIES

Share it