- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; രണ്ട് മരണം, 14 പേര്‍ക്ക് പരിക്ക് (വീഡിയോ)
ഗാന്ധിനഗര്‍: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പഞ്ച്മഹല്‍ ജില്ലയില്‍ ഘോഘംബ താലൂക്കിലെ രഞ്ജിത്‌നഗര്‍ ഗ്രാമത്തിന് സമീപം സ്ഥിതിചെയ്യുന്ന ഗുജറാത്ത് ഫഌറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) കെമിക്കല്‍ നിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 10നാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി.
#WATCH | A fire broke out at Gujarat Fluoro Chemicals Ltd located at Ranjitnagar, Panchmahals following an explosion here. Two workers killed in the incident; the injured have been shifted to the hospital. pic.twitter.com/o71sHR0GFm
— ANI (@ANI) December 16, 2021
സ്‌ഫോടനത്തിന്റെ ശബ്ദം താലൂക്കില്‍ കിലോമീറ്ററുകള്‍ അകലെ വരെ കേട്ടു. ഹലോല്‍, കലോല്‍, ഗോധ്ര എന്നിവിടങ്ങളിലെ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ ജില്ലയിലെമ്പാടുമുള്ള ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തെത്തി. സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തിലും പരിക്കേറ്റ 16 ഓളം തൊഴിലാളികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ട് തൊഴിലാളികള്‍ മരണപ്പെടുന്നത്. അവരില്‍ ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്- രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMT