Sub Lead

ഹോട്ടലിനെതിരായ പ്രതിഷേധത്തിനിടെ മുസ്‌ലിംകളെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശം: ഗുജറാത്തില്‍ ഹിന്ദുത്വര്‍ക്കെതിരേ കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 114 (പ്രേരണയുടെ സാന്നിധ്യത്തില്‍ ചെയ്ത കുറ്റകൃത്യം) എന്നിവ പ്രകാരം ഓങ്കോളജിസ്റ്റ് ശൈലേഷ് ഷാ, ബിജെപി നേതാവ് പിങ്കല്‍ ഭാട്ടിയ എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

ഹോട്ടലിനെതിരായ പ്രതിഷേധത്തിനിടെ മുസ്‌ലിംകളെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശം: ഗുജറാത്തില്‍ ഹിന്ദുത്വര്‍ക്കെതിരേ കേസ്
X

അഹമ്മദാബാദ്: ആനന്ദ് നഗറിലെ ഒരു ഹോട്ടല്‍ ഉദ്ഘാടനത്തിനെതിരായ പ്രതിഷേധത്തിനിടെ മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദുത്വ പ്രവര്‍ത്തകനും ഓങ്കോളജിസ്റ്റിനുമെതിരേ ഗുജറാത്ത് പോലിസ് കേസെടുത്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 114 (പ്രേരണയുടെ സാന്നിധ്യത്തില്‍ ചെയ്ത കുറ്റകൃത്യം) എന്നിവ പ്രകാരം ഓങ്കോളജിസ്റ്റ് ശൈലേഷ് ഷാ, ബിജെപി നേതാവ് പിങ്കല്‍ ഭാട്ടിയ എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

തെളിവുകളും രേഖകളും ശേഖരിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയിലാണ് തങ്ങളെന്ന് ആനന്ദ് ടൗണ്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യശ്വന്ത് ചൗഹാന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഒക്‌ടോബര്‍ 24ന് ഒരു ഹിന്ദുവിന്റേയും രണ്ടു മുസ്‌ലിംകളുടേയും ഉമടസ്ഥതയിലുള്ള ബ്ലൂ ഐവി ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘപരിവാര നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഹോട്ടല്‍ സ്ഥിതിചെയ്യുന്ന റോഡില്‍ അക്രമികള്‍ ഗംഗാ ജലം തളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. 'ഭാരത് മാതാ കി ജയ്', 'ജയ് ശ്രീറാം' എന്നിങ്ങനെ ആക്രോശിച്ചാണ് സ്ത്രീകളടക്കം അമ്പതോളം പേര്‍ ഹോട്ടലിനു മുന്നിലെത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മുസ്‌ലിംകള്‍ ഭിക്ഷക്കാരാവണമെന്നും ഹോട്ടലുടമകളാവരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദു പ്രദേശത്ത് മുസ് ലിംകളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു സ്ത്രീപ്രതിഷേധക്കാരി പറഞ്ഞു. അതേസമയം നിയമവിരുദ്ധമായ നിര്‍മിതിക്കെതിരേയാണ് പോരാട്ടമെന്ന് ചില പ്രതിഷേധക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഹോട്ടല്‍ നിര്‍മാണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഉടമസ്ഥരിലൊരാളായ ഹസന്‍ അലി വ്യക്തമാക്കിയിരുന്നു.

ഹോട്ടലിന് തൊട്ടടുത്താണ് ഓങ്കോളജിസ്റ്റ് താമസിക്കുന്നത്. സ്ഥാപനം വരുന്നതില്‍ ഓങ്കോളജിസ്റ്റിന് അമര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തുകയും സംഘപരിവാരം ഇതിനെ പിന്തുണച്ച് പ്രശ്‌നം സൃഷ്ടിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it