Sub Lead

ഹജ്ജ്-2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകള്‍; സമയം നീട്ടണമെന്ന് ആവശ്യം

ഹജ്ജ്-2025: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകള്‍; സമയം നീട്ടണമെന്ന് ആവശ്യം
X

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ല്‍ ഹജ്ജിന് പോവുന്നതിനായി ഇതുവരെയായി 11,013 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 2506 അപേക്ഷകള്‍ 65 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും, 10,75 അപേക്ഷകള്‍ പുരുഷ മെഹ്‌റമില്ലാത്ത വിഭാഗത്തിലും 7432 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ എസ്എംഎസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാം. കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് കെഎല്‍ആര്‍(KLR) എന്നും ലേഡീസ് വിത്തൗട്ട് മെഹറത്തിന് കെഎല്‍ഡബ്ല്യുഎം(KLWM) എന്നും ജനറല്‍ കാറ്റഗറിക്ക് കെഎല്‍എഫ്(KLF) എന്നുമാണുണ്ടാവുക.

അതിനിടെ, അപേക്ഷാ സമര്‍പ്പണത്തിന്റെ അവസാന തിയ്യതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് എന്നിവര്‍ക്ക് കത്തെഴുതി. നിലവില്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി 2025 സപ്തംബര്‍ ഒമ്പതിനാണ്. ആഗസ്ത് 13നാണ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത്. ഈ വര്‍ഷം വളരെ കുറഞ്ഞ സമയമാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് സമയം അനുവദിച്ചത്. ഹജ്ജ് അപേക്ഷകര്‍ക്ക് രേഖകള്‍ ശരിയാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

Next Story

RELATED STORIES

Share it