Sub Lead

ഹജ്ജ് 2025: സപ്തംബര്‍ 23 വരെ അപേക്ഷിച്ചവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചു

ഹജ്ജ് 2025: സപ്തംബര്‍ 23 വരെ അപേക്ഷിച്ചവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചു
X

കരിപ്പൂര്‍: ഹജ്ജ് 2025ന് സപ്തംബര്‍ 23 വരെ ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിച്ച സ്വീകാര്യയോഗ്യമായ എല്ലാ അപേക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ അനുവദിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാം. കവര്‍ നമ്പറിന് മുന്നില്‍ 65 വയസ്സിനു മുകളിലുള്ള വിഭാഗത്തിന് കെഎല്‍ആര്‍ എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് കെഎല്‍ഡബ്ല്യുഎം(KLWM) എന്നും ജനറല്‍ കാറ്റഗറിക്ക് കെഎല്‍എഫ്(KLF) എന്നുമാണുണ്ടാവുക. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കണം. അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ സപ്തംബര്‍ 30നകം അപേക്ഷാ ഫോമും അനുബന്ധ രേഖകളുമായി ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുതല്ല. ഫോണ്‍: 0483-2710717, 2717572.


ഇതുവരെ 19210 അപേക്ഷകള്‍

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെയായി 19,210 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3812 അപേക്ഷകള്‍ 65 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും 2104 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്റം പുരുഷ മെഹ്റമില്ലാത്ത 45 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും 13,294 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it