Sub Lead

കൊവിഡ് 19: രാജ്യത്തെ ഹജ്ജ് ഹൗസുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുന്നു

കൊവിഡ് 19: രാജ്യത്തെ ഹജ്ജ് ഹൗസുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുന്നു
X

ന്യൂഡല്‍ഹി: ലോകത്ത് അരലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 ഇന്ത്യയിലും ഭീതിയുയര്‍ത്തുമ്പോള്‍ രാജ്യത്തെ എല്ലാ ഹജ്ജ് ഹൗസുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുന്നു. 16ലേറെ ഹജ്ജ് ഹൗസുകളാണ് കൊവിഡ് 19 രോഗികള്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കൊറോണ ബാധിതര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കാനായി ഇന്ത്യയിലുടനീളമുള്ള 16ലേറെ ഹജ്ജ് ഹൗസുകളില്‍ സൗകര്യമൊരുക്കിയതായി നഖ്‌വി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവശ്യ സേവനങ്ങള്‍ തുടരുന്നുണ്ട്. ക്വാറന്റൈന്‍ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്ലീപ്പര്‍ ക്ലാസ് കോച്ചുകളെ ക്വാറന്റൈന്‍ വാര്‍ഡുകളാക്കി മാറ്റുന്നുണ്ട്. അതുപോലെ, ഡല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. രാജ്യത്ത് വ്യാഴാഴ്ച കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 2,069 ആയി ഉയര്‍ന്നു. ഇതില്‍ 155 പേര്‍ രോഗമുക്തി നേടി.




Next Story

RELATED STORIES

Share it