- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വെറുപ്പ് സംഘ്പരിവാറിന്റെ 'എനര്‍ജി ഡ്രിങ്ക്'; ഹലാല്‍ ആട്ടിറച്ചി വാങ്ങി കര്‍ണാടകയിലെ എഴുത്തുകാര്‍ (വീഡിയോ)
ഹിജാബ് നിരോധനം ശരിവച്ചുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മാര്‍ച്ച് 17ന് മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് തികച്ചും ന്യായമാണെന്ന് പ്രമുഖ എഴുത്താകാരന്‍ മഹാദേവ് പറഞ്ഞു.
ബെംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ 'ഹലാല്‍' മാംസം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനെതിരേ കര്‍ണാടകയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും. ഹിന്ദുത്വരുടെ ബഹിഷ്‌കരണാഹ്വാനം പരസ്യമായി തള്ളിക്കളഞ്ഞ നിരവധി പുരോഗമന സംഘടനകളുടെ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഞായറാഴ്ച മൈസൂരിലെ ശാന്തിനഗറിലെ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഇറച്ചി സ്റ്റാളുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി അവരില്‍ നിന്ന് ആട്ടിറച്ചി വാങ്ങി.
#Karnataka farmer groups along with intellectual Devanur Mahadeva did a protest against the right wing outfits who had called for ban on #halalmeat. Devanur &other leaders later bought halal meat 4m #Muslim traders. Devanur went on to say*Hate is the energy drink of RW outfits* pic.twitter.com/sWtWHzWSqC
— Imran Khan (@KeypadGuerilla) April 4, 2022
കര്‍ണാടക രാജ്യ റൈത സംഘവും (കെആര്‍ആര്‍എസ്), ദലിത് സംഘര്‍ഷ സമിതിയും മറ്റ് സംഘടനകളും നേതൃത്വം നല്‍കിയ പ്രകടനത്തില്‍ എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവ, സോഷ്യലിസ്റ്റ് പാ മല്ലേഷ്, കെആര്‍ആര്‍എസ് നേതാവ് ബഡഗലപുര നാഗേന്ദ്ര, കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ ഫോറം പ്രസിഡന്റ് കെ. ശിവറാം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മുസ്‌ലിം കടയുടമകളില്‍ നിന്ന് ഇറച്ചി വാങ്ങി.
സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ദേവനൂര്‍ മഹാദേവ് ചടങ്ങില്‍ സംസാരിച്ചു. 'സംസ്ഥാനത്ത് ക്രമസമാധാന നിലയുണ്ടോ? അതുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം കൈയടക്കിയ സംഘങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ വിദ്വേഷം പരത്തുകയും ഹലാല്‍ മാംസം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഹിന്ദുത്വ അനുകൂല സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് മഹാദേവ് പറഞ്ഞു.
ഹലാല്‍ മാംസത്തിനെതിരെ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ വിദ്വേഷം സൃഷ്ടിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടാന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 'വെറുപ്പാണ് അവരുടെ ഊര്‍ജ്ജ ലായനി. അതിനാല്‍ അവര്‍ അസത്യം പ്രചരിപ്പിച്ചു. ധ്രുവീകരണമുണ്ടായാല്‍ സമൂഹം വിഭജിക്കപ്പെട്ടാല്‍ അവര്‍ക്ക് അധികാരത്തില്‍ വരാം. പക്ഷേ, അധികാരത്തില്‍ വരാന്‍ വേണ്ടി മാത്രം മനുഷ്യത്വരഹിതനാകുന്നത് ന്യായമാണോ?', മഹാദേവ ചോദിച്ചു.
സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷ്‌ക്രിയരായി മാറിയിരിക്കെ, സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഇത്തരം വര്‍ഗീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തെ ധ്രുവീകരിക്കാനുള്ള മിഷനറി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുകയായിരുന്നു.
ഹിജാബ് നിരോധനം ശരിവച്ചുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മാര്‍ച്ച് 17ന് മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് തികച്ചും ന്യായമാണെന്ന് എഴുത്താകാരന്‍ മഹാദേവ് പറഞ്ഞു. 'ബന്ദ് ആര്‍ക്കും എതിരെയോ ആരെയും ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയോ ആയിരുന്നില്ല. കടകള്‍ അടച്ചിട്ടാണ് അവര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ഇതൊരു നിശബ്ദ പ്രതിഷേധമായിരുന്നു, 'അദ്ദേഹം പറഞ്ഞു.
ബന്ദിനെതിരായ ഹിന്ദുത്വ സംഘടനകളുടെ നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിച്ച ദേവനൂര്‍ മഹാദേവ്, ഏതെങ്കിലും വിധിയില്‍ അതൃപ്തിയുള്ളപ്പോള്‍ അവര്‍ പടക്കം പൊട്ടിക്കുമായിരുന്നോ എന്ന് ചോദിച്ചു. ബന്ദ് സംസ്ഥാനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ബൊമ്മൈ തന്റെ വേരുകള്‍ മറന്നതായി സോഷ്യലിസ്റ്റും ആക്ടിവിസ്റ്റുമായ പി.മല്ലേഷ് അനുസ്മരിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മുസ്‌ലിംളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും മുസ്‌ലിംകളെ ഒറ്റപ്പെടുത്താനുമുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തതിനാല്‍ ബിജെപിക്ക് മുസ്‌ലിംകളെ ആവശ്യമില്ല, മല്ലേഷ് പറഞ്ഞു. എന്നാല്‍, രാജ്യത്തെ മുസ്‌ലിംകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തന്നെപ്പോലുള്ളവര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മല്ലേഷ് പറഞ്ഞു.
RELATED STORIES
ഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്ജിത ശ്രമങ്ങള്...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില് അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില് നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMT