Sub Lead

ഹമാസില്‍ പുതുതായി 30,000 യുവാക്കള്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്

ഹമാസില്‍ പുതുതായി 30,000 യുവാക്കള്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
X

റിയാദ്: ഫലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡില്‍ 30,000 യുവാക്കള്‍ പുതുതായി ചേര്‍ന്നെന്ന് റിപോര്‍ട്ട്. സൗദി അറേബ്യയിലെ ചാനലായ അല്‍ ഹദാത്താണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഗറില്ലാ യുദ്ധതന്ത്രത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞതായും റിപോര്‍ട്ട് പറയുന്നു. ഗസയില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈന്യത്തെ ആക്രമിക്കുക, പിന്‍വാങ്ങുക എന്ന തന്ത്രപ്രകാരം നേരിടാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. കുഴിംബോംബ് നിര്‍മാണം, ആന്റി ടാങ്ക് മിസൈല്‍ എന്നിവയില്‍ ഇവര്‍ വിദഗ്ദരാണ്.

യുദ്ധവിമാനങ്ങളുടെ ബോംബിങ് കാംപയിന്റെ മറവില്‍ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ അല്‍പ്പം കഴിഞ്ഞ് ആക്രമിക്കാനാണ് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ചെള്ളുയുദ്ധം എന്നറിയപ്പെടുന്ന രീതിയാണിതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it