Sub Lead

സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധം പുനസ്ഥാപിച്ച് ഹമാസ്

'നമ്മുടെ രാജ്യത്തിന്റെ സേവനത്തിലും അതിന്റെ ന്യായമായ കാരണങ്ങളിലും, ഫലസ്തീന്‍ എന്ന ലക്ഷ്യത്തോടെ സിറിയന്‍ ഭരണകൂടവുമായി ദൃഢമായ ബന്ധം കെട്ടിപ്പടുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതു തുടരുമെന്ന്' ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധം പുനസ്ഥാപിച്ച് ഹമാസ്
X
ഗസാ സിറ്റി: നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായുള്ള ബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഹമാസ്. 'നമ്മുടെ രാജ്യത്തിന്റെ സേവനത്തിലും അതിന്റെ ന്യായമായ കാരണങ്ങളിലും, ഫലസ്തീന്‍ എന്ന ലക്ഷ്യത്തോടെ സിറിയന്‍ ഭരണകൂടവുമായി ദൃഢമായ ബന്ധം കെട്ടിപ്പടുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതു തുടരുമെന്ന്' ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.


'ഫലസ്തീനിയന്‍ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നതിലും അവരുടെ ന്യായമായ ലക്ഷ്യത്തിനുമുള്ള സിറിയയുടെ പങ്കില്‍ അതിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കും' പ്രസ്ഥാനം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

സിറിയയുടെ സ്ഥിരത, സുരക്ഷ, സമൃദ്ധി, പുരോഗതി എന്നിവ പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ആത്മാര്‍ത്ഥമായ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും 'അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സിറിയ അതിന്റെ പങ്കും സ്ഥാനവും പുനഃസ്ഥാപിക്കുമെന്ന' പ്രതീക്ഷയും ഹമാസ് പങ്കുവച്ചു.

'സിറിയ നമ്മുടെ ഫലസ്തീന്‍ ജനതയെയും അതിന്റെ പ്രതിരോധ വിഭാഗങ്ങളെയും ദശാബ്ദങ്ങളായി ആശ്ലേഷിക്കുന്നു, അതിന് അവര്‍ വിധേയരായ ക്രൂരമായ ആക്രമണത്തിന്റെ വെളിച്ചത്തില്‍ അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്,' സിറിയന്‍ പ്രദേശത്തിന് നേരെയുള്ള ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ പരാമര്‍ശിച്ച് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

സിറിയയ്‌ക്കെതിരായ ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള ആക്രമണത്തെ, പ്രത്യേകിച്ച് ഡമാസ്‌കസിലെയും അലപ്പോയിലെയും വിമാനത്താവളങ്ങളില്‍ അടുത്തിടെ നടന്ന ബോംബാക്രമണത്തെ പ്രസ്ഥാനം ശക്തമായി അപലപിക്കുയും ചെയ്തു. 2012ല്‍ സിറിയന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് ഹമാസും സിറിയന്‍ ഭരണകൂടവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it