Sub Lead

ഫലസ്തീന്‍ ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയം: ഹമാസ്

ഫലസ്തീന്‍ ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയം: ഹമാസ്
X

ഗസ സിറ്റി: ഫലസ്തീന്‍ ജനതയുടെ ഐതിഹാസികമായ സ്ഥിരോത്സാഹത്തിന്റെയും 15 മാസത്തിലേറെയായി നടത്തിയ ധീരമായ ചെറുത്തുനില്‍പ്പ് പോരാട്ടത്തിന്റെയും ഫലമാണ് ഗസയിലെ വെടിനിര്‍ത്തല്‍ കരാറെന്ന് ഹമാസ്. ഗസയിലെ ആക്രമണം തടയാനുള്ള കരാര്‍ ഫലസ്തീനികളുടെയും ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളുടെയും ഫലസ്തീന്‍ രാജ്യത്തിന്റെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളുടെയും നേട്ടമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനികളുടെ വിമോചനത്തിന്റെയും തിരിച്ചുവരവിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലെ ഒരു വഴിത്തിരിവാണിത്. ഗസ മുനമ്പിലെ ദൃഢനിശ്ചയവും ക്ഷമയും ഉള്ള ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് ഈ കരാര്‍ ഉരുത്തിരിഞ്ഞത്. ഗസയിലെ ജനങ്ങള്‍ക്കെതിരായ സയണിസ്റ്റ് ആക്രമണങ്ങളും കൂട്ടക്കൊലകളും ഉന്മൂലന യുദ്ധവും അവസാനിപ്പിക്കാനാണ് കരാര്‍.

ഗസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച, ഫലസ്തീനികള്‍ക്കൊപ്പം നിന്ന, അധിനിവേശത്തെ തുറന്നുകാട്ടുന്നതിനും ആക്രമണം അവസാനിപ്പിക്കുന്നതിനും സംഭാവന നല്‍കിയ എല്ലാ ഔദ്യോഗിക, ജനപക്ഷ നിലപാടുകള്‍ക്കും അറബ്, ഇസ്‌ലാമിക, അന്തര്‍ദേശീയ, രാജ്യാന്തര മേഖലകളിലുള്ളവര്‍ക്കും നന്ദി. കരാറിലെത്താന്‍ വലിയ ശ്രമങ്ങള്‍ നടത്തിയ മധ്യസ്ഥരായ സഹോദരങ്ങള്‍ക്ക്, പ്രത്യേകിച്ച് ഖത്തറിനും ഈജിപ്തിനും പ്രത്യേകം നന്ദി പറയുന്നുവെന്നും ഹമാസ് അറിയിച്ചു.

Next Story

RELATED STORIES

Share it