Sub Lead

പ്രഫ. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; അടിയന്തര ചികിത്സയ്ക്ക് അനുമതി

പ്രഫ. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; അടിയന്തര ചികിത്സയ്ക്ക് അനുമതി
X

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളിസാമൂഹിക പ്രവര്‍ത്തനും ഡല്‍ഹി സര്‍വകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. രോഗത്തിന് അടിയന്തിരമായി ചികിത്സ നല്‍കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി നിര്‍ദ്ദേശം. കൊവിഡ് ബാധിതര്‍ക്ക് വരുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ്. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് രോഗമാണെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും കാട്ടി ഇന്നലെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ആഴ്ചയാണ് ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ് ഹാനി ബാബുവുള്ളത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായതുപോലെയുള്ള അവസ്ഥയാണെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ഹാനി ബാബുവിന്റെ ഭാര്യ പ്രഫ. ജെന്നി റൊവീന ആവശ്യപ്പെട്ടിരുന്നു.

്‌മെയ് മൂന്ന് മുതല്‍ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ട്. തീവ്ര വേദന മൂലം ഉറങ്ങാന്‍ കഴിയുന്നില്ല. ജയലില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ കണ്ണ് വൃത്തിയാക്കാന്‍ കഴിയുന്നില്ലെന്നും കുടുംബം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഒരു പ്രാവിശ്യം ചികിത്സ ലഭിച്ചെങ്കിലും ഒപ്പം പോവാന്‍ ഉദ്യോഗസ്ഥനില്ലെന്ന് പറഞ്ഞ് തുടര്‍ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന 'ബ്ലാക്ക് ഫംഗസ്' ബാധ മ്യുകോര്‍മൈകോസിസ് എന്നും അറിയപ്പെടുന്നു. മ്യൂക്കോര്‍മിസെറ്റസ് എന്ന പൂപ്പല്‍ മൂലമുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്.

Next Story

RELATED STORIES

Share it