Sub Lead

നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്; ആകെ ആറു പ്രതികള്‍

നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്; ആകെ ആറു പ്രതികള്‍
X

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കെതിരേ കേസെടുത്തു. എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് ഊന്നുകല്‍ പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കേസില്‍ ആകെ ആറു പ്രതികളുണ്ടെന്നാണ് പോലിസ് നല്‍കുന്ന സൂചന. നടന്‍ നിവിന്‍ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റു നാലുപേര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2023ല്‍ വിദേശത്തുവച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. ഇതിനിടയിലാണ് ഒരു വനിതാ സുഹൃത്ത് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെയാണ് യുവതി സമീപിച്ചത്. പ്രത്യേക സംഘം ഊന്നുകല്‍ പോലിസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it