Sub Lead

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; രണ്ടാംഘട്ട അന്വേഷണം അന്തിമഘട്ടത്തില്‍

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിനയുടെ പരാതി.

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; രണ്ടാംഘട്ട അന്വേഷണം അന്തിമഘട്ടത്തില്‍
X

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലിസിന്റെ രണ്ടാംഘട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പോലിസ് സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ നിന്നാണ് ഒരു വര്‍ഷം മുമ്പ് കത്രിക കണ്ടെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന നിലപാടിലാണ് പോലിസ്. ഇത് തെളിയിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകളും പോലിസ് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാര്‍ഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പോലിസ് റിപോര്‍ട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് തള്ളിയതിന് പിന്നാലെ സംസ്ഥാന അപ്പീല്‍ അതോറിറ്റിയെ സമീപിക്കാനായിരുന്നു പോലിസിന്റെ തീരുമാനം. എന്നാല്‍ അപ്പീല്‍ പോവേണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോവാനുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം. സംഭവത്തില്‍ നീതി തേടി ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തിയിരുന്നു. ആഴ്ചകളായി കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ സമരത്തിലുമാണ്.

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിനയുടെ പരാതി. അതിനു മുമ്പ് രണ്ട് ശസ്ത്രക്രിയകള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയിരുന്നു. അപ്പോഴൊന്നും പ്രശ്‌നമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളജില്‍ വച്ചു തന്നെ കത്രിക പുറത്തെടുത്തിരുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് തവണ നടത്തിയ അന്വേഷണത്തില്‍ കത്രിക മെഡിക്കല്‍ കോളജിലേത് അല്ലെന്നായിരുന്നു റിപോര്‍ട്ട് നല്‍കിയിരുന്നത്. ആരോഗ്യവകുപ്പിന്റെ രണ്ട് അന്വേഷണങ്ങളും പരാജയപ്പെട്ടതോടെ മന്ത്രിസഭയാണ് പോലിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കത്രിക മെഡിക്കല്‍ കോളജിലേത് തന്നെയാണ് കണ്ടെത്തി. എന്നാല്‍ ഈ നിലപാട് മെഡിക്കല്‍ ബോര്‍ഡ് തള്ളുകയായിരുന്നു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കുടുങ്ങിയതാണെന്നതിന് തെളിവില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ സമീപനം. സംഭവത്തില്‍ ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെ ഹര്‍ഷിന ഇത് കൈപ്പറ്റാന്‍ തയ്യാറായിരുന്നില്ല. 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.

Next Story

RELATED STORIES

Share it