- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഭജനത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തല്‍, ആര്‍എസ്എസ്സിനും ഹെഡ്‌ഗെവാറിനും സവര്‍ക്കറിനും പ്രശംസ; ഹരിയാനയിലെ 9ാം ക്ലാസ് ചരിത്ര പാഠ പുസ്തകം വിവാദത്തില്‍
കൂടാതെ, ആര്‍എസ്എസ്സിനേയും അതിന്റെ നേതാക്കളേയും മഹത്വവല്‍ക്കരിക്കുകയും ചരിത്രത്തെ കാവി വല്‍ക്കരിക്കുകയുമാണ് പുസ്തകത്തിലൂടെ ചെയ്യുന്നത് എന്നാണ് വിമര്‍ശനം. സ്വാതന്ത്ര്യ സമരത്തിലും സാംസ്‌കാരിക ദേശീയത ഉണര്‍ത്തുന്നതിലും ആര്‍എസ്എസ് വഹിച്ച പങ്ക് വലുതാണെന്ന് പുസ്തകം അവകാശപ്പെടുന്നത്.
ചണ്ഡീഗഡ്: ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഭരിക്കുന്ന ഹരിയാനയിലെ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ തയ്യാറാക്കിയ ഒമ്പതാം ക്ലാസിലെ പുതിയ ചരിത്ര പുസ്തകം വിവാദത്തില്‍. 1947 ലെ ഇന്ത്യാ വിഭജനത്തിന് കോണ്‍ഗ്രസിനെയാണ് പാഠപുസ്തകം കുറ്റപ്പെടുത്തുന്നത്.
കൂടാതെ, ആര്‍എസ്എസ്സിനേയും അതിന്റെ നേതാക്കളേയും മഹത്വവല്‍ക്കരിക്കുകയും ചരിത്രത്തെ കാവി വല്‍ക്കരിക്കുകയുമാണ് പുസ്തകത്തിലൂടെ ചെയ്യുന്നത് എന്നാണ് വിമര്‍ശനം. സ്വാതന്ത്ര്യ സമരത്തിലും സാംസ്‌കാരിക ദേശീയത ഉണര്‍ത്തുന്നതിലും ആര്‍എസ്എസ് വഹിച്ച പങ്ക് വലുതാണെന്ന് പുസ്തകം അവകാശപ്പെടുന്നത്.
'സാംസ്‌കാരിക ദേശീയതയെയും സ്വാതന്ത്ര്യ സമരത്തെയും ഉണര്‍ത്തുന്നതില്‍' രാഷ്ട്രീയ സ്വയംസേവക് സംഘും (ആര്‍എസ്എസ്) അതിന്റെ സ്ഥാപകരും വഹിച്ച 'പോസിറ്റീവ്' പങ്കിനെ പുസ്തകം പ്രത്യേകം പ്രശംസിക്കുന്നുണ്ട്.
പുതിയ ചരിത്ര പുസ്തകം മെയ് 20 മുതല്‍ ലഭ്യമാകുമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മറ്റ് ക്ലാസുകളിലെ ചരിത്ര പുസ്തകങ്ങളും 'അപ്‌ഡേറ്റ്' ചെയ്തിട്ടുണ്ട്.
9ാം ക്ലാസ് ചരിത്ര പുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തില്‍ ഇന്ത്യയുടെ വിഭജനത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്നു. അതില്‍, വിഭജനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'അധികാരത്തോടുള്ള അത്യാഗ്രഹവും പ്രീണന രാഷ്ട്രീയത്തേയും' കുറ്റപ്പെടുത്തുന്നു.
മുസ്ലീം ലീഗിന്റെ 'വിഭാഗീയ പ്രത്യയശാസ്ത്രത്തെയും', മുഹമ്മദലി ജിന്നയുടെ 'ശാഠ്യത്തേയും' വിഭജനത്തിനായുള്ള ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കല്‍ നയത്തേയും പാഠപുസ്തകം കുറ്റപ്പെടുത്തുന്നു
പുസ്തകം ഓണ്‍ൈലനില്‍ അപ്ലോഡ് ചെയ്തത് മുതല്‍ തന്നെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. അതേസമയം, 'ചരിത്രത്തില്‍ ലഭ്യമായ രേഖകള്‍' അടിസ്ഥാനമാക്കിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയത് എന്നാണ് ഹരിയാന ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡൂക്കേഷന്‍ ചെയര്‍മാന്‍ ഡോ. ജഗ്ബീര്‍ സിങ് പറയുന്നത്. പുസ്തകം മെയ് 20 മുതല്‍ ലഭ്യമാക്കും. മറ്റ് ക്ലാസുകളിലെ ചരിത്ര പുസ്തകങ്ങളുടെ ഉള്ളടക്കവും മാറ്റുന്നുണ്ട്. ആറ് മുതല്‍ 10 വരെ ക്ലാസുകളിലെ 10 ലക്ഷത്തോളം വരുന്ന പുതിയ ചരിത്ര പുസ്തകവും ഉടന്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT