Sub Lead

ഹരിയാന കോണ്‍ഗ്രസ് നേതാവ് അരുണ്‍ ഹൂഡ എഎപിയില്‍ ചേര്‍ന്നു

മുന്‍ വ്യോമസേന പൈലറ്റായിരുന്ന അരുണ്‍ ഹൂഡയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു

ഹരിയാന കോണ്‍ഗ്രസ് നേതാവ് അരുണ്‍ ഹൂഡ എഎപിയില്‍ ചേര്‍ന്നു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായിരുന്ന അരുണ്‍ ഹൂഡ ആംആദ്മിയില്‍ ചേര്‍ന്നു.എഎപി രാജ്യസഭാ അംഗവും ഹരിയാനയുടെ ചുമതല വഹിക്കുന്ന സുശീല്‍ ഗുപ്ത അരുണ്‍ ഹൂഡയ്ക്ക് സ്വീകരണം നല്‍കി.

അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടനായാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടതെന്ന് ഹൂഡ പറഞ്ഞു.ഹരിയാനയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കെജ്‌രിവാളിന് മാത്രമേ കഴിയൂ.അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനാണ്, രാജ്യത്ത് നല്ല രാഷ്ട്രീയ വ്യവസ്ഥിതി കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെത്തിട്ടുണ്ടെന്നും അരുണ്‍ ഹൂഡ പറഞ്ഞു.

രാജ്യത്ത് കര്‍ഷകരും യുവാക്കളും സ്ത്രീകളും വലിയ രീതിയില്‍ അനീതി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ അവസ്ഥയില്‍ നിന്നും മാറ്റം അനിവാര്യമാണ്.ഡല്‍ഹി ഇതിനെല്ലാം വിപരീത മാതൃകയായിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് താന്‍ കെജ്‌രിവാളുമായി കൈകോര്‍ക്കുന്നതെന്നും അരുണ്‍ ഹൂഡ വ്യക്തമാക്കി.

ഡല്‍ഹിയില്‍ യുവാക്കള്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ന്യൂഡല്‍ഹിയില്‍ ഇത് പ്രാവര്‍ത്തികമാക്കാമെങ്കില്‍ ഇന്ത്യയില്‍ ആകമാനം സാധ്യമാക്കാന്‍ സാധിക്കും.ആംആദ്മി കര്‍ഷകരോട് അനുതാപപൂര്‍വ്വമാണ് പെരുമാറുന്നത്.എഎപി രാജ്യത്ത് എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഹൂഡ കൂട്ടിചേര്‍ത്തു.

മുന്‍ വ്യോമസേന പൈലറ്റായിരുന്ന അരുണ്‍ ഹൂഡയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് ചുമതലയും 2017-18 ല്‍ രാജസ്ഥാന്‍ എന്‍എസ്‌യുഐയുടെ സഹ ചുമതലയുള്‍പ്പെടെ വഹിക്കാന്‍ സാധിച്ചു. ഹരിയാന യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന നേതാവുമായിരുന്നു ഹൂഡ.


Next Story

RELATED STORIES

Share it