- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ജംഇയത്തുല്‍ ഉലമ
'ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ നിരായുധരായ മുസ്‌ലിംകളെ അവരുടെ മത സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കുന്നു. വൃദ്ധരെ പോലും വെറുതെവിടുന്നില്ല. അവരുടെ താടി മുറിക്കുന്നു. മതപരമായ വിദ്വേഷം പ്രചരിപ്പിക്കാന്‍ അക്രമികള്‍ വൃദ്ധന്‍മാരോട് പോലും ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നത് ഖേദകരമാണെന്നും' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ജംഇയത്തുല്‍ ഉലമാ ഏ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി. ഹരിയാനയിലെ മേവാത്ത്, യുപിയിലെ ലോണി തുടങ്ങിയ ഇടങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ചൂണ്ടിക്കാട്ടിയാണ് മദനിയുടെ പരാമര്‍ശം.
'ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ നിരായുധരായ മുസ്‌ലിംകളെ അവരുടെ മത സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കുന്നു. വൃദ്ധരെ പോലും വെറുതെവിടുന്നില്ല. അവരുടെ താടി മുറിക്കുന്നു. മതപരമായ വിദ്വേഷം പ്രചരിപ്പിക്കാന്‍ അക്രമികള്‍ വൃദ്ധന്‍മാരോട് പോലും ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നത് ഖേദകരമാണെന്നും' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഈ സത്യം പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം വിഭാഗീയതയുടെയും മത വിദ്വേഷത്തിന്റെയും ജ്വാലകളെ ജ്വലിപ്പിക്കുന്നതില്‍ ഏര്‍പ്പെടുന്നു എന്നതാണ് പൊതുവായ പ്രവണതയെന്നും മൗലാന മദനി കുറ്റപ്പെടുത്തി.
കുറച്ചുനാള്‍ മുമ്പ്, കൊറോണയുടെ രണ്ടാം തരംഗം മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ ജാതിയോ മതമോ കണക്കിലെടുക്കാതെ ആളുകള്‍ പരസ്പരം സഹായിച്ചു.കൊറോണയുടെ ഇരകളെ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും ഒത്തുചേര്‍ന്നു.
നമ്മുടെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ചെയ്യാന്‍ കഴിയാത്ത മനുഷ്യ സഹാനുഭൂതിയുടെ പൂര്‍ത്തീകരണമാണ് കൊറോണ മൂലം സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുകയും തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി വര്‍ഗീയ പാര്‍ട്ടികളും സംഘടനകളും തമ്മില്‍ കെട്ടിപ്പടുത്ത വിദ്വേഷത്തിന്റെ മതില്‍ പൊളിച്ചു എന്നും അച്ചടി, ദൃശ്യ, ശ്രാവ്യ, സാമൂഹിക മാധ്യമങ്ങള്‍ എഴുതി-ജംഇയത്ത് മേധാവി പറഞ്ഞു. അപ്പോള്‍ രാജ്യത്തെ സമാധാനപ്രിയരായ ഓരോ പൗരനും ആശ്വസിച്ചു, എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിദ്വേഷത്തിന്റെ കളി വീണ്ടും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കൊറോണ പകര്‍ച്ചവ്യാധി 'വികസനത്തിന്റെ ഭീകരമായ യാഥാര്‍ത്ഥ്യത്തെ' തുറന്നുകാട്ടിയതായി അദ്ദേഹം പറഞ്ഞു. ആയിരങ്ങളാണ് ഓക്‌സിജന്റെ അഭാവം മൂലം മരിച്ചത്. പലര്‍ക്കും ആശുപത്രി കിടക്കകള്‍ ലഭിച്ചില്ല, ചിലര്‍ക്ക് കിടക്കകള്‍ കിട്ടി, അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിച്ചില്ല. ഇതിനുശേഷവും നമ്മുടെ ആത്മാവ് ഉണര്‍ന്നിട്ടില്ലെങ്കില്‍, മത തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും കളി തുടരുകയാണെങ്കില്‍, അത് നിരാശയുടെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവരെ കയറൂരി വിട്ടിരിക്കുകയാണെന്നും അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷത്തിന്റെ ഈ ശൃംഖല അവസാനിപ്പിക്കാനുള്ള സമയമാണെന്നും മത തീവ്രവാദത്തിനും വിഭാഗീയ വിന്യാസത്തിനും പകരം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ജോലികള്‍ എന്നിവ ചര്‍ച്ച ചെയ്യണമെന്നും രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും മൗലാന മദനി ആവശ്യപ്പെട്ടു.
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT