- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: വിദ്വേഷ പ്രചാരകനായി മാറിയ പി സി ജോര്‍ജിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്ത്വിത്വങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂര്‍ണ രൂപം:
നമ്മുടെ രാജ്യത്ത് താരതമ്യേന ശാന്തവും വര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നതില്‍ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവുന്നതിനോട് യാതൊരുവിധ താല്‍പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.
എന്നാല്‍ ഇന്നലെ (2021 ഏപ്രില്‍ 11 ഞായര്‍) തൊടുപുഴയില്‍ നടന്ന ഒരു സെമിനാറില്‍ പൂഞ്ഞാറിലെ എംഎല്‍എയും ഇപ്പോള്‍ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ പി സി ജോര്‍ജ് നടത്തിയ പ്രസംഗം തീര്‍ത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്. 'സുപ്രിം കോടതിയും പോലിസും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ഉണ്ടെന്നും 2030ല്‍ രാജ്യം മുസ്‌ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്ന സംഘടനകള്‍ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും' അദ്ദേഹം പ്രസംഗിച്ചു. പി സി ജോര്‍ജ് ഇതിനു മുമ്പും ദലിത് വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.
ഫാഷിസ്റ്റ് കാലഘട്ടത്തില്‍ ഭീകരമായ ജാതി-മത ധ്രുവീകരണങ്ങള്‍ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനില്‍ക്കുന്ന സംഘപരിവാറിന്റെ പാളയത്തിലെത്താന്‍ പി സി ജോര്‍ജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും ക്രിമിനല്‍ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നാട്ടിലെ മുസ്‌ലിം സമൂഹത്തെ മുഴുവന്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരേ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാല്‍ നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനെതിരേ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ആനി രാജ
കെ അജിത
ഡോ. ജെ ദേവിക
കെ കെ കൊച്ച്
ഡോ. രേഖ രാജ്
അശോകന്‍ ചരുവില്‍
മേഴ്‌സി അലക്‌സാണ്ടര്‍
മനില സി മോഹന്‍
മൃദുലാ ദേവി
വി കെ ജോസഫ്
വിജി പെണ്‍കൂട്ട്
ദീദി ദാമോദരന്‍
അഡ്വ. രശ്മിത രാമചന്ദ്രന്‍
ജി പി രാമചന്ദ്രന്‍
ഡോ. സോണിയ ജോര്‍ജ്ജ്
സി കെ അബ്ദുല്‍ അസീസ്
ദീപാ നിശാന്ത്
ഒ പി രവീന്ദ്രന്‍
ശ്രീജ നെയ്യാറ്റിന്‍കര
പ്രശാന്ത് സുബ്രമഹ്ണ്യന്‍
വര്‍ക്കല രാജ്
അപര്‍ണ ശിവകാമി
തുളസീധരന്‍ പള്ളിക്കല്‍
സുജ സൂസന്‍ ജോര്‍ജ്ജ്
അഡ്വ സ്വപ്ന ജോര്‍ജ്ജ്
ഡോ. സാംകുട്ടി പട്ടംകരി
ശീതള്‍ ശ്യം
അജയ കുമാര്‍
ദിനു വെയില്‍
റെനി ഐലിന്‍
ലക്ഷ്മി രാജീവ്
കെ പി മറിയുമ്മ
ലതിക സുഭാഷ്
സി ആര്‍ നീലകണ്ഠന്‍
കെ കെ റൈഹാനത്ത്
പുഷ്പവതി പൊയ്പാടത്ത്
അഡ്വ. ഭദ്ര കുമാരി
പ്രഫ. കുസുമം ജോസഫ്
ജോളി ചിറയത്ത്
അഡ്വ. പി എ പൗരന്‍
സമീര്‍ ബിന്‍സി
സി എസ് രാജേഷ്
തനൂജ ഭട്ടതിരി
കെ ജി ജഗദീശന്‍
ആര്‍ അജയന്‍
എം സുല്‍ഫത്ത്
അഡ്വ. കുക്കു ദേവകി
സോയ ജോസഫ്
പ്രമീള ഗോവിന്ദ്
ഷമീന ബീഗം
അമ്പിളി ഓമനക്കുട്ടന്‍
അഡ്വ. മായകൃഷ്ണന്‍
ഷഫീഖ് സുബൈദ ഹക്കിം
ഡോ. ഹരിപ്രിയ
അമ്മിണി കെ വയനാട്
സി എ അജിതന്‍
ഡോ. ധന്യ മാധവ്
അഡ്വ. സുജാത വര്‍മ്മ
ബിന്ദു അമ്മിണി
പുരുഷന്‍ ഏലൂര്‍
ശാന്തി രാജശേഖരന്‍
എ എസ് അജിത് കുമാര്‍.
Hate speech: Cultural activists call for legal action against PC George
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT