- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രചാരണം: പാലാ ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കണം- സാമൂഹികപ്രമുഖര്‍
സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പിന്തുണ നല്‍കുന്ന തരത്തിലാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എത്തിച്ചേര്‍ന്നിരിക്കുന്നത്. സത്യസന്ധമല്ലാത്തതും അവാസ്തവികവുമായ കാര്യങ്ങള്‍ക്ക് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികള്‍ പിന്തുണച്ചുവന്നതും ആശങ്കാജനകമാണ്.
കോഴിക്കോട്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയ പാലാ ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയിലാവശ്യപ്പെട്ടു. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ നുണകള്‍ പറഞ്ഞു പ്രചരിപ്പിച്ച് മറ്റു രാഷ്ട്രങ്ങളെ ആക്രമിക്കുന്നത് ചരിത്രത്തില്‍ നാം കണ്ടിട്ടുള്ളതാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ഫാഷിസ്റ്റുകളുടെ നിരവധി കുതന്ത്രങ്ങളും രാഷ്ട്രീയകളികളില്‍നിന്നും താരതമ്യേന രക്ഷപെട്ടു നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.
എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാലാ ബിഷപ്പിന്റെ ഉത്തരവാദിത്വരഹിതവും സാമുദായിക സ്പര്‍ധ ഉളവാക്കുന്നതുമായ 'നാര്‍ക്കോട്ടിക്‌സ് ജിഹാദ് 'എന്ന പരാമര്‍ശം തീര്‍ത്തും വസ്തുതകള്‍ക്ക് നിരക്കാത്തതും അപലപനീയവുമാണ്. കേരളത്തില്‍ നിരവധി നാളുകളായി പല പേരില്‍ ' ജിഹാദ് 'കൂട്ടിച്ചേര്‍ത്ത് പല നുണകളും ഫാഷിസ്റ്റുകള്‍ വിജയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
എന്നാല്‍, ഇപ്പോള്‍ സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പിന്തുണ നല്‍കുന്ന തരത്തിലാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എത്തിച്ചേര്‍ന്നിരിക്കുന്നത്. സത്യസന്ധമല്ലാത്തതും അവാസ്തവികവുമായ കാര്യങ്ങള്‍ക്ക് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികള്‍ പിന്തുണച്ചുവന്നതും ആശങ്കാജനകമാണ്.
കേരളത്തിലെ സമാധാനം കാംക്ഷിക്കുന്ന ജനതയെ ഭിന്നിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കുകയും ക്രമസമാധാന നിലതകരാതെ സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ആയതിനാല്‍ കേരളീയ ജനതയുടെ സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ഗുരുതരമായ പ്രസ്താവന നടത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ അവര്‍ അഭ്യര്‍ഥിക്കുന്നു.
കെ സച്ചിദാനന്ദന്‍
കെ അജിത
കെ കെ കൊച്ച്
ഡോ ജെ ദേവിക
സണ്ണി എം കപിക്കാട്
മേഴ്‌സി അലക്‌സാണ്ടര്‍
ഡോ രേഖാ രാജ്
ഡോ ആസാദ്
ശീതള്‍ ശ്യം
ഡോ എസ് പി ഉദയകുമാര്‍
ഡോ സോണിയ ജോര്‍ജ്
മൃദുലാ ദേവി എസ്
ഭാസുരേന്ദ്ര ബാബു
കെ കെ ബാബുരാജ്
കെ എസ് ഹരിഹരന്‍
കെ ജി ജഗദീശന്‍
സി ആര്‍ നീലകണ്ഠന്‍
അംബിക മറുവാക്ക്
ശ്രീജ നെയ്യാറ്റിന്‍കര
ഡോ രാജേഷ് കോമത്ത്
എന്‍ സുബ്രമഹ്ണ്യന്‍
റെനി ഐലിന്‍
അജയകുമാര്‍
അഡ്വ പി എ പൗരന്‍
ഡോ സാംകുട്ടി പട്ടംകരി
ഗോപാല്‍ മേനോന്‍
സീന ഭാസ്‌കര്‍
ജോളി ചിറയത്ത്
ഡോ സോയ ജോസഫ്
ദിനു വെയില്‍
ലക്ഷ്മി രാജീവ്
അഡ്വ മായാ കൃഷ്ണന്‍
എ എസ് അജിത് കുമാര്‍
അഡ്വ ഭദ്ര കുമാരി
സുദേഷ് എം രഘു
അമ്മിണി കെ വയനാട്
തനൂജ ഭട്ടതിരി
അഡ്വ കെ നന്ദിനി
സുജ ഭാരതി
അഡ്വ കുക്കു ദേവകി
അമ്പിളി ഓമനക്കുട്ടന്‍
ഒ പി രവീന്ദ്രന്‍
ഡോ ധന്യ മാധവ്
അഡ്വ കെ എം രമ
ശാന്തി രാജശേഖരന്‍
റീന ഫിലിപ്പ്
പ്രശാന്ത് സുബ്രമഹ്ണ്യന്‍
അപര്‍ണ ശിവകാമി
അഭിലാഷ് പടച്ചേരി
അഡ്വ സുജാത വര്‍മ.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT