Sub Lead

രാഹുലും സംഘവും വീണ്ടും ഹാഥ്‌റസിലേക്ക്; അതിര്‍ത്തകളടച്ച് യുപി പോലിസ്

രാഹുലും സംഘവും വീണ്ടും ഹാഥ്‌റസിലേക്ക്; അതിര്‍ത്തകളടച്ച് യുപി പോലിസ്
X
ന്യൂഡല്‍ഹി: സവര്‍ണയുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഹാഥ്‌റസിലേക്ക് പുറപ്പെട്ടു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും ഉള്‍പ്പെടെയുള്ളവരാണ് സന്ദര്‍ശിക്കുന്നത്. നേരത്തേ രാഹുലിനെയും പ്രിയങ്കയെയും തടയുകയും തള്ളിയിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധി ഓടിക്കുന്ന വാഹനത്തില്‍ ഇടതുഭാഗത്തായാണ് രാഹുല്‍ ഗാന്ധി ഇരിക്കുന്നത്. പിന്നാലെ രണ്ട് വാഹനങ്ങളിലായാണ് എംപിമാര്‍ യാത്ര ചെയ്യുന്നത്. അതേസമയം, രാഹുലിന്റേതുള്‍പ്പെടെയുള്ള സന്ദര്‍ശനം തടയാന്‍ യുപി പോലിസ് ശ്രമങ്ങള്‍ തുടങ്ങിയതായാണു റിപോര്‍ട്ട്. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത പോലിസ് വലയം തീര്‍ത്തിട്ടുണ്ട്. സായുധ പോലിസ് ഉള്‍പ്പെടെ നൂറുകണക്കിന് പോലിസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. എന്നാല്‍, അതിര്‍ത്തി അടച്ചിട്ടിട്ടില്ലെന്നും സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും യുപി പോലിസ് വിശദീകരിക്കുന്നു. നേരത്തേ, കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലിസ് വീട്ടുതടങ്കലിലാക്കിയിരുന്നു.

അതേസമയം, രാഹുലിന്റെ സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും ഇരയുടെ നീതിക്കു വേണ്ടിയുള്ളതല്ലെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പറഞ്ഞു.

Hathras Case Live Updates: Gandhis On Way To Meet Hathras Victim's Family








Next Story

RELATED STORIES

Share it