- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഥ്‌റസ്: യോഗി സര്‍ക്കാരിന്റെ ഭരണപരാജയം മറയ്ക്കാന്‍ വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തകരെയും ഭീകരരാക്കുന്നു-കാംപസ് ഫ്രണ്ട്
കാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതികൂര്‍ റഹ്മാന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് ഖാന്‍, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്‍ എന്നിവര്‍ ഡ്രൈവര്‍ ആലമിനൊപ്പം കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഒക്ടോബര്‍ 5നാണ് പോയത്. എന്നാല്‍ പോലിസ് അവരെ അകാരണമായി അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയും ചെയ്തു. ഇത് അധികാര ദുര്‍വിനിയോഗമാണ്.
ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരേ ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ പോലിസിനെ ഉപയോഗിച്ച് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീകരരാക്കാന്‍ ശ്രമിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കെ എ റഊഫ് ഷരീഫ്.
കാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതികൂര്‍ റഹ്മാന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് ഖാന്‍, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്‍ എന്നിവര്‍ ഡ്രൈവര്‍ ആലമിനൊപ്പം കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഒക്ടോബര്‍ 5നാണ് പോയത്. എന്നാല്‍ പോലിസ് അവരെ അകാരണമായി അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയും ചെയ്തു. ഇത് അധികാര ദുര്‍വിനിയോഗമാണ്. ഇവര്‍ക്കെതിരേ ചുമത്തിയ ഭീകരനിയമങ്ങള്‍ പിന്‍വലിക്കാനും നിരപരാധികളായ നാല് പേരെയും ഉടന്‍ മോചിപ്പിക്കാനും യുപി സര്‍ക്കാര്‍ തയ്യാറാവണം.
മറ്റ് സന്ദര്‍ശകരില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ക്കെതിരേ പോലീസ് നിരവധി നുണകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പടച്ചുവിടുകയാണ്. 'വര്‍ഗീയ അക്രമം', 'ധനസമാഹരണം', 'അപകടകരമായ രേഖകള്‍ കൈവശം വെക്കല്‍' തുടങ്ങിയ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പോലfസ് പ്രചരിപ്പിക്കുന്നത്. യോഗി ആദിത്യനാഥ് അധികാരമേറ്റതിനുശേഷം യുപിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയും ബിജെപി അധികാരത്തില്‍ വന്നതിനുശേഷം യുപി രാജ്യത്തിന്റെ ബലാത്സംഗ തലസ്ഥാനമായി മാറുകയും ചെയ്തു. ഇപ്പോള്‍ യുപിയില്‍ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാണ്. ആര്‍ക്കും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിവിശേഷമാണ്.
ഹത്രാസ് ബലാത്സംഗ കൊലപാതകത്തിന് മറുപടിയായി രാജ്യമെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധത്തെ ബിജെപി സര്‍ക്കാര്‍ കളങ്കപ്പെടുത്തുകയും അവര്‍ക്ക് നീതി ആവശ്യപ്പെടുന്നത് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ബലാത്സംഗകാരികളായ താക്കൂറുകളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് യോഗി സര്‍ക്കാര്‍ നടത്തുന്നത്. ബലാല്‍സംഗത്തിന് തെളിവില്ലെന്ന് ഒരു ഘട്ടത്തില്‍ പോലിസിന്റെ അവകാശവാദമുയര്‍ത്തുകയും ഇരയുടെ പ്രസ്താവനയെ തകര്‍ക്കാന്‍ ധാരാളം ശ്രമങ്ങളും നടത്തുകയും ചെയ്തിരുന്നു. ബലാല്‍സംഗത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനുള്ള പോലിസിന്റെ ശ്രമമാണ് കുടുംബത്തില്‍ നിന്ന് അവളുടെ മൃതദേഹം ബലമായി തട്ടിക്കൊണ്ടുപോയതും തിടുക്കത്തില്‍ സംസ്‌കരിച്ചതും. കുടുംബത്തിന് ലഭിച്ചേക്കാവുന്ന ഏതെങ്കിലും നിയമസഹായം തടയുക എന്ന ലക്ഷ്യത്തോടെ, ദുരിതത്തിലായ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകരെയോ രാഷ്ട്രീയ നേതാവിനെയോ പോലിസ് അനുവദിച്ചിട്ടില്ല. ജാതീയ കുറ്റവാളികളെ രക്ഷിക്കാനും നീതിക്കുവേണ്ടിയുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതിനും യോഗി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്.
ദലിതരെ അരക്ഷിതാവസ്ഥയിലാക്കി മുസ്‌ലിം യുവാക്കളെ ഭയപ്പെടുത്തുന്നത് ബിജെപിയുടെ സ്ഥാപിത അജണ്ടയാണ്, ഈ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ യോഗി സര്‍ക്കാര്‍ പദ്ധതിയിടുന്നു.
ഭീകരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ആര്‍എസ്എസ് മുന്നോട്ടുവച്ച പദ്ധതി നടക്കും എന്നത് ബിജെപിയുടെ വ്യാമോഹമാണ്. ഈ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ മൂലം ഒട്ടും പിന്നോട്ട് പോകില്ല, നിയമപരവും രാഷ്ട്രീയവുമായ
എല്ലാ രീതികളിലൂടെ ഈ ഭരണകൂട ഭീകരതയെ നേരിടും. ദലിത് പെണ്‍കുട്ടിക്കും അറസ്റ്റിലായ ഈ വ്യക്തികള്‍ക്കും നീതി ലഭ്യമാക്കാന്‍ സംയുക്തമായി മുന്നോട്ട് വരാന്‍ ഇന്ത്യന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ എ റഊഫ് ഷെരീഫ് പറഞ്ഞു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം പി അബ്ദുല്‍ നാസര്‍ പങ്കെടുത്തു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT