Sub Lead

കൊറോണയില്ലാഞ്ഞിട്ടും കണ്ടയ്‌നര്‍ സോണില്‍; നിസാമുദ്ദീന്‍ ഗ്രാമം നിയമപോരാട്ടത്തില്‍

രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ 20,000ത്തോളം പേരെ സമ്പൂര്‍ണമായി ജില്ലാ ഭരണകൂടം പൂട്ടിയിട്ടിരിക്കുകയാണ്. മുസ് ലിം സമുദായത്തോടുള്ള വിരോധമാണ് ഇതുവഴി പ്രകടമാവുന്നത്.

കൊറോണയില്ലാഞ്ഞിട്ടും കണ്ടയ്‌നര്‍ സോണില്‍;   നിസാമുദ്ദീന്‍ ഗ്രാമം നിയമപോരാട്ടത്തില്‍
X

ന്യൂഡല്‍ഹി: കൊറോണ രോഗം റിപോര്‍ട്ട് ചെയ്യാതിരുന്നിട്ടും 65 ദിവസത്തിലേറെയായി ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി കണ്ടെയ്‌നര്‍ സോണായി പ്രഖ്യാപിച്ച് അടച്ചിടുന്നതിനെതിരേ നിസാമുദ്ദീന്‍ ഗ്രാമവാസികള്‍ നിയമപോരാട്ടത്തിലേക്ക്. സൗത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലാ മജിസ്‌ട്രേറ്റ്(ഡിഎം) ഹാര്‍ലീന്‍ കൗറിനെതിരേ ഹസ്രത്ത് നിസാമുദ്ദീന്‍ വില്ലേജ് പ്രസിഡന്റ് യൂസുഫ് ഖാന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒരൊറ്റ കൊറോണ പോസിറ്റീവ് കേസ് പോലും ഇല്ലാഞ്ഞിട്ടും പ്രദേശത്തെ സീല്‍ ചെയ്തിരിക്കുകയാണെന്നും ഇത് ഗൂഢാലോചനയുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

'65 ദിവസത്തിലേറെയായി ഒരു കൊവിഡ് കേസും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നിട്ടും ഹസ്‌റത്ത് നിസാമുദ്ദീന്‍ വില്ലേജിനെ കൊവിഡ് 19 കണ്ടെയ്‌നര്‍ സോണിനു കീഴിലാക്കിയിരിക്കുകയാണ്. ഇതിന് യാതൊരു വിധ ന്യായീകരണവുമില്ല. ഇതുകാരണം നിസാമുദ്ദീന്‍ ഗ്രാമത്തിലെ നിവാസികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളാണുള്ളത്. ഉപജീവനമാര്‍ഗം നേടാനോ ദൈനംദിന ജീവിതത്തിനുവേണ്ടി പുറത്ത് പോവാനോ കഴിയുന്നില്ല. ഗ്രാമവാസികള്‍ പട്ടിണിയുടെ വക്കിലാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഗ്രാമത്തില്‍ താമസിക്കുന്ന മസ് ലിംകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രദേശത്ത് വന്‍തോതില്‍ പോലിസിനെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചതായും ആരോപണമുണ്ട്.

സാമ്പത്തികവും ആരോഗ്യകരവുമായ പ്രതിസന്ധിഘത്തില്‍ പ്രദേശവാസികള്‍ക്കും യുവാക്കള്‍ക്കും ജോലി നഷ്ടപ്പെടുക മാത്രമല്ല, അവരെ സാമൂഹികമായി ബഹിഷ്‌കരിക്കുകയും കൊറോണ വൈറസിന്റെ പേരില്‍ വ്യാപകരായി ലക്ഷ്യമിടുകയും ചെയ്യുന്നണ്ട്. ഇത് നാട്ടുകാരില്‍ വന്‍ മാനസിക-വൈകാരിക-സാമ്പത്തിക ആഘാതമുണ്ടാക്കുന്നുവെന്ന് അഡ്വ. മഹ്മൂദ് പ്രാച്ച മുഖേന അയച്ച നോട്ടീസില്‍ പറയുന്നു. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ 20,000ത്തോളം പേരെ സമ്പൂര്‍ണമായി ജില്ലാ ഭരണകൂടം പൂട്ടിയിട്ടിരിക്കുകയാണ്. മുസ് ലിം സമുദായത്തോടുള്ള വിരോധമാണ് ഇതുവഴി പ്രകടമാവുന്നത്. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും മറ്റു തെരുവുകളിലും ചില പാതകളും മറ്റും മാത്രമേ അടച്ചിട്ടുള്ളൂവെന്നും നോട്ടീസില്‍ പറയുന്നുണ്ട്. അവസാന കേസ് റിപോര്‍ട്ട് ചെയ്തതിനു ശേഷം 28 ദിവസത്തേക്ക് പോസിറ്റീവ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് കണ്ടയ്‌നര്‍ സോണുകള്‍ സംബന്ധിച്ച് ഏപ്രില്‍ 5ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങത്തിലുള്ളത്. ഇതേത്തുടര്‍ന്ന് സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരുടെയും രണ്ടാമത് പരിശോധനാ റിപോര്‍ട്ട് വന്നപ്പോഴും ഒരു പോസിറ്റീവ് കേസും കണ്ടെത്തിയിട്ടില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഗ്രാമത്തെയാകെ അടച്ചുപൂട്ടിയത് നിയമലംഘനമാണ്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് ന്യായമായും സംശയിക്കുന്നതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പരാതിയുടെ കോപ്പി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ചീഫ് സെക്രട്ടറി വിജയ് ദേവ്, ആരോഗ്യ വകുപ്പ് ജനറല്‍ ഡയറക്ടര്‍ പ്രഫ. ഡോ. രാജീവ് ഗര്‍ഗ് എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. നേരത്തേ, നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന ചടങ്ങിന്റെ പേരില്‍ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കൊറോണ വാഹകരായി വേട്ടയാടിയിരുന്നു.





Next Story

RELATED STORIES

Share it