Sub Lead

പൊന്നാനി പീഡനം: പത്ത് ദിവസത്തിനകം മജിസ്‌ട്രേറ്റ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പൊന്നാനി മുന്‍ സിഐ വിനോദിന് പുറമേ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ ഉദ്യോഗസ്ഥര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.

പൊന്നാനി പീഡനം: പത്ത് ദിവസത്തിനകം മജിസ്‌ട്രേറ്റ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: പൊന്നാനി ലൈംഗികപീഡന ആരോപണത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരാതി ലഭിച്ചിട്ടും കേസ് എടുക്കാത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു. പരാതി നല്‍കി മൂന്നു വര്‍ഷമായിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദിച്ചു. സിഐ വിനോദ് 2022ല്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിട്ടും നടപടിയൊന്നും പോലിസ് സ്വീകരിച്ചില്ല. പോലിസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്യായത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പൊന്നാനി മുന്‍ സിഐ വിനോദിന് പുറമേ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ ഉദ്യോഗസ്ഥര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.

Next Story

RELATED STORIES

Share it