Sub Lead

ക്രിമിനല്‍ കേസ് പ്രതികളെ 'വിധിയെഴുതാതെ' വെറുതെ വിട്ട ജഡ്ജിയെ പിരിച്ചുവിട്ട നടപടി ശരിവച്ചു

ക്രിമിനല്‍ കേസ് പ്രതികളെ വിധിയെഴുതാതെ വെറുതെ വിട്ട ജഡ്ജിയെ പിരിച്ചുവിട്ട നടപടി ശരിവച്ചു
X

ഭോപ്പാല്‍: ക്രിമിനല്‍ കേസുകളിലെ പ്രതികളെ 'വിധിയെഴുതാതെ' വെറുതെവിട്ട ജഡ്ജിയെ പിരിച്ചുവിട്ട നടപടി മധ്യപ്രദേശ് ഹൈക്കോടതി ശരിവച്ചു. മധ്യപ്രദേശിലെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതി ജഡ്ജിയായ മഹേന്ദ്ര സിങ് തരാമിന്റെ പിരിച്ചുവിടലാണ് ഹൈക്കോടതി സ്ഥിരീകരിച്ചത്. സമാനസ്വഭാവം പ്രകടിപ്പിച്ച മറ്റൊരു ജഡ്ജിയുടെ രണ്ടു ഇന്‍ക്രിമെന്റുകള്‍ പിടിച്ചുവയ്ക്കാനും ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ ഖൈത്ത്, വിവേക് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. മണ്ഡ്‌ല ജില്ലയില്‍ വിജിലന്‍സ് ജഡ്ജിയായിരിക്കെയാണ് മഹേന്ദ്ര സിങ് തരാം നിരവധി കേസുകളിലെ പ്രതികളെ വിധി എഴുതാതെ വെറുതെവിട്ടത്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ വകുപ്പുതല അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it