Sub Lead

''ഹൃദയത്തിന് സമയമറിയില്ല'' ഉമര്‍ ഖാലിദുമൊത്തുള്ള ചിത്രം പുറത്തുവിട്ട് കുനാല്‍ കമ്ര

ഹൃദയത്തിന് സമയമറിയില്ല ഉമര്‍ ഖാലിദുമൊത്തുള്ള ചിത്രം പുറത്തുവിട്ട് കുനാല്‍ കമ്ര
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ സമരം ചെയ്തതിന് യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ ഖാലിദിനൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ട് കൊമേഡിയന്‍ കുനാല്‍ കമ്ര. 'ഹൃദയത്തിന് സമയം എന്ന ആശയം അറിയില്ല' എന്ന തലക്കെട്ടോടെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഉമര്‍ ഖാലിദ് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്. ഡിസംബര്‍ എട്ടു മുതല്‍ ജനുവരി മൂന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബോളിവുഡ് നടി റിച്ച ഛദ്ധ ചിത്രത്തില്‍ ഹൃദയ ഇമോജി ഇട്ടിട്ടുണ്ട്. സിഎഎ നിയമഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഉമര്‍ഖാലിദ് കഴിഞ്ഞ നാലുവര്‍ഷമായി വിചാരണത്തടവുകാരനാണ്.

Next Story

RELATED STORIES

Share it