- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയിലെ പെരുമഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനം; ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് ഏഴ് സെന്റീമീറ്റര്‍ മഴ
ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി ഇത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ സൂചിപ്പിച്ചു.
കൊച്ചി: കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് ഇടയാക്കിയ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘവിസ്ഫോടനമെന്ന് കാലാവസ്ഥ വിദഗ്ധര്‍. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ. ഒന്നര മണിക്കൂറിനുള്ളില്‍ ഏഴുസെന്റീമീറ്റര്‍ വരെ മഴയാണ് കൊച്ചിയില്‍ പെയ്തത്.
ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി ഇത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ആഗോള മഴപ്പാത്തി അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്ന സ്ഥിതിയാണ്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ അറബിക്കടല്‍ വരെ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.
ഇതോടൊപ്പം ന്യൂനമര്‍ദ്ദപ്പാത്തിയുമുണ്ട്. ഈ ചക്രവാതച്ചുഴിയിലേക്ക് നീരാവി കലര്‍ന്ന വായു സംവഹിച്ച് കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. തുലാവര്‍ഷ സമയത്ത് കൂമ്പാരമേഘങ്ങളില്‍ നിന്നും കിട്ടുന്ന ഇടിയോടു കൂടിയ മഴയ്ക്ക് സാദൃശ്യമുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ പുലര്‍ച്ചെ പെയ്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നഗരത്തില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഇതേത്തുടര്‍ന്ന് ഗതാഗതം താറുമാറായി. നിരവദി വീടുകളിലും കടകളിലും വെള്ളം കയറി. സിഗ്നല്‍ തകരാറിലായതോടെ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.
RELATED STORIES
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് ...
15 Jan 2025 10:04 AM GMTമാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMT