Sub Lead

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു; നദികളിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു; നദികളിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം
X

പത്തനംതിട്ട: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും കരകവിഞ്ഞൊഴുകുകയാണ്. ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരം പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്നാണ് നിര്‍ദേശം. അടൂര്‍ ഏനാത്ത് പാലത്തിന് സമീപം നിന്ന മരം കടപുഴകി വീണ് പാലത്തില്‍ പതിച്ചു. ആളപായമൊന്നുമില്ല.

കക്കി ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ടെന്നും രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുകയെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കുറേയാളുകള്‍ മാറിയിരുന്നു. പ്രദേശത്ത് ക്യാംപുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാംപുകളിലായി കഴിയുന്നത്.

അതേസമയം, ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it