Sub Lead

ഹെലി ടൂറിസം നയം അംഗീകരിച്ചു

ഹെലി ടൂറിസം നയം അംഗീകരിച്ചു
X

തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗ അംഗീകാരം നല്‍കി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്‌റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നും കേരളത്തില്‍ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹെലിപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തില്‍ സജ്ജമാക്കും. സര്‍വീസ് നടത്താന്‍ ഇപ്പോള്‍ തന്നെ ആളുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it