Sub Lead

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: സര്‍ക്കാര്‍ പൂഴ്ത്തിവയ്പിനെതിരേ എസ്ഡിപിഐ പ്രകടനം

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: സര്‍ക്കാര്‍ പൂഴ്ത്തിവയ്പിനെതിരേ എസ്ഡിപിഐ പ്രകടനം
X

കൊച്ചി: മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിവച്ച സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന് മേല്‍ കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ച നിഷ ടീച്ചര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ഷമീര്‍ മാഞ്ഞാലി, മുഹമ്മദ് ഷമീര്‍, നാസര്‍ എളമന, ഷാനവാസ് സിഎസ്, റമീന ജബ്ബാര്‍, ഷമീന ഷാനവാസ്, സാദിഖ് എലൂക്കര നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it