Sub Lead

ഡല്‍ഹി വംശീയാതിക്രമം: വിദ്യാര്‍ഥി നേതാവ് കുറ്റസമ്മതം നടത്തിയെന്ന വ്യാജ വാര്‍ത്തയുമായി സീ ന്യൂസ്; ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി

അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി (അതായത്, ഒക്ടോബര്‍ 19) തന്‍ഹയുടെ കുറ്റസമ്മത മൊഴി ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡല്‍ഹി വംശീയാതിക്രമം: വിദ്യാര്‍ഥി നേതാവ് കുറ്റസമ്മതം നടത്തിയെന്ന വ്യാജ വാര്‍ത്തയുമായി സീ ന്യൂസ്; ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയെന്ന് വ്യാജ റിപോര്‍ട്ട് ചമച്ച സീ ന്യൂസ് ചാനലിനെതിരേ ഡല്‍ഹി ഹൈക്കോടതി. അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി (അതായത്, ഒക്ടോബര്‍ 19) തന്‍ഹയുടെ കുറ്റസമ്മത മൊഴി ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്‌ലിം വംശഹത്യാതിക്രമത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡല്‍ഹി പോലിസ് ആസിഫ് ഇക്ബാലിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. പോലിസ് കസ്റ്റഡിയില്‍ ചില രേഖകളില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും നഗരത്തില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചതായി താന്‍ കുറ്റസമ്മതം നടത്തിയെന്നുമുള്ള മാധ്യമ റിപോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി തന്‍ഹ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.

കേസ് അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാരും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥിയുടെ 'വെളിപ്പെടുത്തല്‍ പ്രസ്താവന' പരാമര്‍ശിച്ച വാര്‍ത്താ റിപ്പോര്‍ട്ടില്‍ തങ്ങള്‍ ദുഖിതരാണെന്നും വ്യക്തമാക്കി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സ്‌പെഷ്യല്‍ സെല്‍) ജസ്റ്റിസ് വിഭു ബഖ്രുവിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചിന് മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

'നിങ്ങള്‍ ടിവിയില്‍ പ്രസ്താവന കാണിച്ചു, അങ്ങനെ ഒരു പ്രസ്താവന ചോര്‍ത്ത നല്‍കിയിട്ടില്ലെന്ന് പോലിസും പറയുന്നു, അതിനാല്‍ ഈ വിവരം ഇത് നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് സീന്യൂസിനോട് കോടതി ചോദിച്ചു.അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി തന്‍ഹയുടെ കുറ്റസമ്മത പ്രസ്താവന ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശംന നല്‍കി. അഭിഭാഷകരായ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, സൗജന്യ ശങ്കരന്‍, അഭിനവ് ശേഖ്രി, സിദ്ധാര്‍ത്ഥ് സതിജ, നികിത ഖൈതാന്‍ എന്നിവരാണ് തന്‍ഹയ്ക്കു വേണ്ടി ഹാജരായത്.

Next Story

RELATED STORIES

Share it