Sub Lead

ദേശീയ പാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

ദേശീയ പാത അതോരിറ്റിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴി നെടുമ്പാശേരിക്കു സമീപം ദേശീയ പാതയിലെ കുഴിയില്‍പെട്ട് തെറിച്ചു വീണതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ മറ്റൊരു വാഹനം കയറി ഹാഷിം എന്നയാള്‍ മരിച്ചിരുന്നു

ദേശീയ പാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി
X

കൊച്ചി: ദേശിയ പാതയിലെ കുഴികള്‍ അടിയന്തമാരിയ അടയ്ക്കണമെന്ന് ഹൈക്കോടതി.ഇത് സംബന്ധിച്ച് അതിവേഗം നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ പാത അതോരിറ്റിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴി നെടുമ്പാശേരിക്കു സമീപം ദേശീയ പാതയിലെ കുഴിയില്‍പെട്ട് തെറിച്ചു വീണതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ മറ്റൊരു വാഹനം കയറി ഹാഷിം എന്നയാള്‍ മരിച്ചിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇന്ന് പ്രവര്‍ത്തി ദിനമല്ലെങ്കിലും ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അടക്കമുളളവര്‍ ദേശീയ പാത അതോരിറ്റിക്കെതിരെ രംഗത്തു വന്നിരുന്നു.ദേശീയ പാതയിലെ കുഴികള്‍ സംസ്ഥാന സര്‍ക്കാരിന് അടയ്ക്കാന്‍ കഴിയില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഉത്തരവാദിയായ കരാറുകാരനെതിരെ കേസെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയുടെയും ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് നേരത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.കേരളത്തിലെ റോഡുകള്‍ പശവെച്ചാണോ ഒട്ടിക്കുന്നത് എന്നു പോലും ഹൈക്കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചിരുന്നു.റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് പഠിക്കുന്നതിനായി അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചിരുന്നു.

Next Story

RELATED STORIES

Share it