Sub Lead

ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍
X

ബെംഗളൂരൂ: കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സര്‍ക്കാര്‍. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്‌റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാല്‍ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണം തുടരും. ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ നിന്ന് മികച്ച ഉത്തരവ് പ്രതീക്ഷിക്കുന്നു. ആധുനിക സമൂഹത്തിന് ചേര്‍ന്ന ഉത്തരവ് വിശാല ബെഞ്ചില്‍ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു. ഹിജാബില്‍ നിന്നുള്ള മോചനമാണ് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. ഇത് കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പോലിസ് നിരീക്ഷണം ശക്തമാക്കും.

Next Story

RELATED STORIES

Share it