Sub Lead

ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരേ പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടക വിദ്യാര്‍ഥികള്‍

ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് 35 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരേ പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടക വിദ്യാര്‍ഥികള്‍
X

ബംഗളൂരു:കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ പ്രതിഷേധവുമായി സുരപുര താലൂക്ക് കെംബാവി ഗവ പിയു കോളജ് വിദ്യാര്‍ഥികള്‍. പരീക്ഷ ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് ശരിവച്ചത്.ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും ഗവണ്‍മെന്റും സ്‌കൂള്‍ അധികൃതരും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

ഹിജാബ് ധരിക്കാതെ ക്ലാസില്‍ പങ്കെടുക്കേണ്ടി വന്നാല്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് 35 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിജാബ് ധരിച്ച് മാത്രമേ പരീക്ഷ എഴുതുകയുള്ളുമെന്നും,ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ഞങ്ങള്‍ പരീക്ഷ എഴുതില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം, ഹൈക്കോടതി ഉത്തരവിനോട് സ്വാഗതം ചെയ്ത കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമാധാനത്തിനും ഐക്യത്തിനും അഭ്യര്‍ത്ഥിച്ചു.വിദ്യാര്‍ഥികള്‍ ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും ക്ലാസുകളോ പരീക്ഷകളോ ബഹിഷ്‌കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.






Next Story

RELATED STORIES

Share it