Sub Lead

ഹിജാബ് വിവാദത്തിലെ അധ്യാപകന് അവാര്‍ഡ്; വിവാദമായതോടെ തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് വിവാദത്തില്‍ മുസ് ലിം വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു. വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത രാമകൃഷ്ണ താന്‍ നടപ്പാക്കുന്നത് ബിജെപി എംഎല്‍എ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്‍ദേശമാണെന്നായിരുന്നു പറഞ്ഞിരുന്നത്.

ഹിജാബ് വിവാദത്തിലെ അധ്യാപകന് അവാര്‍ഡ്; വിവാദമായതോടെ തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
X

കര്‍ണാടക: ഹിജാബ് വിവാദത്തിലെ അധ്യാപകന് മികച്ച അധ്യാപകനുള്ള അവാര്‍ഡ് നല്‍കിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ അവാര്‍ഡ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് വിവാദത്തിലെ അധ്യാപകന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സര്‍ക്കാര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ സി ജി രാമകൃഷ്ണയുടെ അവാര്‍ഡാണ് പിന്‍വലിച്ചത്. രണ്ട് വര്‍ഷം മുമ്പ് അന്നത്തെ പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് കര്‍ണാടകയിലുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ അധ്യാപകന് തന്നെ അവാര്‍ഡ് നല്‍കിയതില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹിജാബ് വിവാദത്തില്‍ മുസ് ലിം വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു. വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത രാമകൃഷ്ണ താന്‍ നടപ്പാക്കുന്നത് ബിജെപി എംഎല്‍എ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്‍ദേശമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഹിജാബ് വിലക്ക് സംബന്ധിച്ച നിയമപോരാട്ടം സുപ്രിംകോടതിയിലാണുള്ളത്.

Next Story

RELATED STORIES

Share it