Sub Lead

ഹിജാബ് വിവാദം: ബെംഗളൂരുവില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു സിറ്റി പോലിസ് മേധാവിയുടെ ഉത്തരവ് പ്രകാരം, രണ്ടാഴ്ചത്തേക്ക് സ്‌കൂള്‍, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള ഒത്തുചേരലും പ്രക്ഷോഭവും പ്രതിഷേധവും അനുവദിക്കില്ല.

ഹിജാബ് വിവാദം: ബെംഗളൂരുവില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക്
X

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും പോലിസ് നിരോധിച്ചു.

ബെംഗളൂരു സിറ്റി പോലിസ് മേധാവിയുടെ ഉത്തരവ് പ്രകാരം, രണ്ടാഴ്ചത്തേക്ക് സ്‌കൂള്‍, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള ഒത്തുചേരലും പ്രക്ഷോഭവും പ്രതിഷേധവും അനുവദിക്കില്ല. വിഷയത്തില്‍ ഹരജികള്‍ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതിയുടെ സംയമനം പുലര്‍ത്താനുള്ള ആഹ്വാനം മാനിച്ച് 'സമാധാനവും ഐക്യവും നിലനിര്‍ത്താന്‍' എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ഇന്നലെ ഉത്തരവിട്ടിരുന്നു.

ഈ ആഴ്ച ആദ്യം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഹിജാബിനെതിരേ തീവ്രഹിന്ദുത്വ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞെത്തി പ്രതിഷേധിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ചതിന് തങ്ങളെ ക്ലാസുകളില്‍ നിന്ന് തടഞ്ഞുവെന്ന് ഉഡുപ്പി ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.

തുടര്‍ന്ന് മാണ്ഡ്യ, ശിവമോഗ ഉള്‍പ്പെടെ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചു. ശിവമോഗ ജില്ലയില്‍, സര്‍ക്കാര്‍ പിയു കോളജ് കാംപസിനുള്ളില്‍ ഹിന്ദുത്വ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അക്രമവും അഴിച്ചുവിട്ടിരുന്നു. കാവി വസ്ത്രം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയിരുന്നു. കൂടാതെ, കല്ലെറിയുകയും കാവി പതാക ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച അര്‍ദ്ധരാത്രി വരെ വലിയ ഒത്തു ചേരലുകള്‍ നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

Next Story

RELATED STORIES

Share it