Sub Lead

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് നീക്കി

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് നീക്കി
X
ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് അടച്ചുപൂട്ടി. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കവിന്‍ ഭാരതി മിത്തലാണ് ഇക്കാര്യം അറിയിച്ചത്. ആപ്പ് പൂട്ടുകയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സംഭാഷണങ്ങളും മറ്റ് ഡേറ്റയും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നും മിത്തര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ അടച്ചുപൂട്ടാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ നീക്കംചെയ്തിട്ടുണ്ട്.


'ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണണെന്ന് ഞങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുന്നു. നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഇവിടെ ഉണ്ടാകില്ല. നിങ്ങളുടെ ഡേറ്റകളൊക്കെ ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും. വൈബിലും റഷിലും ഹൈക്ക്‌മോജികള്‍ പ്രവര്‍ത്തനം തുടരും.' മിത്തല്‍ ട്വീറ്റ് ചെയ്തു.

ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രീവെയര്‍, ക്രോസ്പ്ലാറ്റ്‌ഫോം ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ എന്നും വിളിക്കപ്പെട്ട ഇതില്‍ ഹൈക്ക് സ്റ്റിക്കര്‍ ചാറ്റുകളായിരുന്നു ഏറെ പ്രചാരം നേടിയിരുന്നത്. 2016 ഓഗസ്റ്റില്‍, 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു, കൂടാതെ 10 പ്രാദേശിക ഇന്ത്യന്‍ ഭാഷകളെയും പിന്തുണച്ചു. ടെക്സ്റ്റ് സന്ദേശങ്ങളെക്കൂടാതെ, സ്റ്റിക്കറുകള്‍, സ്‌മൈലികള്‍, ചിത്രങ്ങള്‍, വീഡിയോ ശകലങ്ങള്‍, ശബ്ദശകലങ്ങള്‍, ശബ്ദസന്ദേശങ്ങള്‍, വിവിധ തരം ഫയലുകള്‍, കോണ്‍ടാക്ട്‌സ്, ഉപയോക്താവ് നില്‍ക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഈ ആപ്ലിക്കേഷനിലൂടെ കൈമാറാം. സന്ദേശം അയയ്ക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ മാത്രമേ ആശയവിനിമയം സാധ്യമാവുകയുള്ളൂ. ഭാരതി എന്റര്‍െ്രെപസസിന്റെയും സോഫ്റ്റ് ബാങ്കിന്റെയും സംയുക്ത സംരംഭമാണ് ഹൈക്ക് മെസഞ്ചര്‍.ധ6പ 2012 ഡിസംബര്‍ 12നാണ് ഇത് നിലവില്‍ വന്നത്.




Next Story

RELATED STORIES

Share it