- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉയ്ഗൂര്‍ വംശഹത്യയുടെ മാതൃക ഇന്ത്യയും പിന്തുടരണം; വീണ്ടും കൊലവിളിയുമായി യതി നരസിംഹാനന്ദ് (വീഡിയോ)
ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരേ വീണ്ടും കൊലവിളിയുമായി അഖില ഭാരത സന്ത് പരീഷത്തിന്റെ ഹിമാചലിലെ ചുമതല വഹിക്കുന്ന നരസിംഹാനന്ദ്. ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസിലെ പ്രതിയുമാണ് യതി നരസിംഹാനന്ദ്. ഇസ് ലാമിനെ 'നാം ചൈനയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. ഇസ് ലാമിനെ 'മാനസിക രോഗ'മായാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായി നരസിംഹാനന്ദ് പറഞ്ഞു. 'ഹിന്ദു രാഷ്ട്രം' എന്നത് ഭാവിയിലെ കാര്യമാണ്. നമ്മുടെ മുഖ്യ അജണ്ട ഇന്ത്യയെ മുസ് ലിം രാജ്യമാകുന്നതില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്ത് വിലകൊടുത്തും ഇന്ത്യ ഇസ് ലാമിക രാജ്യമാകുന്നതിനെ തടയണം'. നരസിംഹാനന്ദ പറഞ്ഞു.
[English Caption]
— HindutvaWatch (@HindutvaWatchIn) June 15, 2022
Hindu extremist leader Yati Narsinghanand says that Indian should follow the Chinese model of Uyghur genocide. pic.twitter.com/wsUflDhCpO
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ വെച്ച് മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന നരസിംഹാനന്ദയുടെ പ്രസംഗം വിവാദമായിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വംശഹത്യാ ആഹ്വാനത്തിനെതിരേ കേസെടുത്ത പോലിസ് നരസിംഹാനന്ദയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളാവര്‍ത്തിച്ചാല്‍ 2007ലെ പോലിസ് ആക്ട് സെക്ഷന്‍ 64 പ്രകാരം കേസെടുക്കുമെന്നും അറിയിച്ചു.
എന്നാല്‍ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലിസ് സുപ്രീം കോടതിയില്‍ പറഞ്ഞത്. അതോടെ ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.
ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നു. ഇന്ത്യ ഒരു മുസ്‌ലിം രാഷ്ര്ട്രമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് നരസിംഹാനന്ദ് ആഹ്വാനം ചെയ്തു. അഖില ഭാരത സന്ത് പരീഷത്തിന്റെ ഹിമാചലിലെ ചുമതല വഹിക്കുന്ന നരസിംഹാനന്ദ് ഉന്നാവിലെ മുബാറക്ക്പൂരില്‍ നടന്ന ധര്‍മ സന്‍സാദിലാണ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
ഒരു മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളും മതം മാറ്റുമെന്നും സിംഹാനന്ദ് അഭിപ്രായപ്പെട്ടിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്. മുസ്‌ലിംകള്‍ ആസൂത്രിതമായി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുണ്ടെന്നും നര സിംഹാദനന്ദ് ആരോപിച്ചു. രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT