Sub Lead

യുപിയിൽ ഹിന്ദു മഹാസഭ നേതാവിനെ വെടിവച്ച് കൊന്നു

ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കൈയില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു

യുപിയിൽ ഹിന്ദു മഹാസഭ നേതാവിനെ വെടിവച്ച് കൊന്നു
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ വെടിവച്ച് കൊന്നു. ലഖ്‌നൗ ഖുർഷിദ്ബാ​ഗിലെ തിവാരിയുടെ ഓഫീസിലായിരുന്നു സംഭവം. തിവാരിയുടെ ഓഫീസിലേക്ക് കയറിവന്നാണ് അക്രമികൾ വെടിയുതിർത്തതെന്നാണ് റിപോര്‍ട്ട്.

കൈയില്‍ മധുരപലഹാരങ്ങളുമായി രണ്ട് പേര്‍ തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു. ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കൈയില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിവച്ച ശേഷം കഴുത്ത് മുറിക്കുകയും ചെയ്തതായാണ് റിപോർട്ട്. മരണം ഉറപ്പുവരുത്തിയതിന് ശേഷമാണ് അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ കമലേഷ് തിവാരിയെ അനന്‍ഫനാനിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലിസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. 2015 ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിൻറെ പേരില്‍ തിവാരിക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ അടുത്തിടെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it